|    Dec 4 Sun, 2016 1:09 am
FLASH NEWS

ആധുനിക രീതിയിലുള്ള വാഹന പുക പരിശോധന നിലവില്‍വന്നു

Published : 30th November 2016 | Posted By: SMR

പറവൂര്‍: മോട്ടോര്‍ വാഹന വകുപ്പ് പുക പരിശോധനയുടെ പഴഞ്ചന്‍ രീതി അവസാനിപ്പിച്ച് ആധുനിക രീതിയില്‍ പരിശോധന നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ഡീസല്‍ വാഹനങ്ങളുടെ പുക പരിശോധന രീതിയെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും മറുപടിയായാണ് പുതിയ രീതി അവംലബിച്ച് പരിശോധന നിലവില്‍വന്നിട്ടുള്ളത്. മാഗ്‌നെറ്റിക് സെന്‍സറിന്റെയോ ബാറ്ററി സെന്‍സറിന്റെയോ സഹായത്തോടെ വാഹനത്തിന്റെ ആര്‍പിഎം ടെസ്റ്റ് ചെയ്ത് ഇതിന്റെ ശരാശരി എടുത്താണ് പുക പരിശോധന നടത്തുന്നത്. ഈ സംവിധാനം നിലവില്‍വന്നതോടെ പരിസര മലിനീകരണം മൂലം ഉണ്ടാവുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് വിരാമമാവുമെന്നാണ് കരുതുന്നത്. നേരത്തെ ആറു മുതല്‍ പത്ത് തവണ വരെ ആക്‌സിലേറ്റര്‍ പ്രയോഗിച്ച് പരിശോധന നടത്തിയാണ് പുക സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ഈ പഴഞ്ചന്‍ രീതിക്കെതിരേ ഹരിത ട്രൈബ്യൂണല്‍ ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഡീസല്‍ വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് ആധുനിക രീതിയിലുള്ള സംവിധാനം ഏര്‍പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനമാണ് ഇപ്പോള്‍ നടപ്പിലായിട്ടുള്ളത്. ഇതേ തുടര്‍ന്ന് പറവൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12ല്‍ പരം വരുന്ന പുക പരിശോധന സെന്ററുകളില്‍ ഒരു ഡസനോളം അപ്‌ഗ്രേയ്ഡ് ചെയ്തിട്ടുണ്ട്. ശേഷിച്ച സെന്ററുകള്‍ താമസിയാതെ ഉയര്‍ന്ന നിലവാരത്തില്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഡീസല്‍ വാഹനങ്ങള്‍ പുതിയ രീതിയില്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കാവുവെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ രീതിയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടതിനാല്‍ വാഹന ഉടമകള്‍ക്ക് കുറച്ച് പ്രയാസം നേരിടേണ്ടിവരുമെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day