|    Dec 3 Sat, 2016 7:09 pm
FLASH NEWS

ആധാര രജിസ്‌ട്രേഷന്‍: ജില്ലയില്‍ 70 ശതമാനത്തിലേറെ കുറവ്

Published : 12th November 2016 | Posted By: SMR

കരുന്നാട്ട് ശശി

കാവനാട്: ആധാര രജിസ്‌ട്രേഷനില്‍ കൊല്ലം ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങായി എഴുപത് ശതമാനത്തിലേറെ കുറവ് വന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ആധാര രജിസ്‌ട്രേഷനില്‍ ഇത്രയേറെ കുറവ് വരാന്‍ കാരണം. ജില്ലയില്‍ ആകെ മുപ്പത് സബ് രജിസ്ട്രാര്‍ ഓഫിസുകളാണ് ഉള്ളത്. ഒരു ദിവസം അഞ്ഞൂറും അതിനുമേലും ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കാറുണ്ട്. എന്നാല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ നിയന്ത്രണം വന്നതോടെ ആധാരത്തിന്റെ എണ്ണത്തില്‍ കുറവുണ്ടായി. ഒന്നാം ദിവസം എഴുപത്തിയെട്ടും രണ്ടാം ദിവസം അറുപത്തിയഞ്ചും ആധാരങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതും അഞ്ഞൂറ് രൂപായും അതിന് താഴെ ഫീസ് വരുന്ന വില്‍പത്രം, മുത്ത്യാര്‍ എന്നിവകളാണ്. കുടുംബാംഗങ്ങള്‍ നടത്തുന്ന ആധാരങ്ങളാണ് ഇവകളില്‍ ഏറെയും. തിങ്കള്‍,ബുധന്‍ വ്യാഴം ദിവസങ്ങളിലാണ് ദിവസങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആധാരമെഴുത്ത് നടക്കാറുള്ളത്. ഈ ദിവസങ്ങളില്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുക പതിവാണ്. എന്നാല്‍ വന്‍തുകയ്ക്കു നിരോധനം വരുന്നതിന് മുമ്പ് വാങ്ങിയ മുദ്രപത്രങ്ങള്‍ പല സ്റ്റാമ്പ് വെണ്ടര്‍മാരുടെയും കൈവശം തീര്‍ന്ന് പോയിരുന്നു. പകരം പുതിയ നോട്ടുകള്‍ നല്‍കി മുദ്രപത്രങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയാതായതും ആധാര രജിസ്‌ട്രേഷനില്‍ വന്‍കുറവ് വരാന്‍ കാരണമായതായി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day