|    Dec 7 Wed, 2016 5:57 pm
FLASH NEWS

ആദിവാസി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളില്‍ പകര്‍ച്ചരോഗ ബാധയെന്ന്

Published : 31st October 2016 | Posted By: SMR

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ഥികളില്‍ പകര്‍ച്ച രോഗബാധയെന്ന്.40 വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ താമസിക്കാന്‍ സൗകര്യമുള്ളത്. എന്നാല്‍ 80 വിദ്യാര്‍ഥികളാണിവിടെയുള്ളത്. ഒരു ബെഡ്ഡില്‍ രണ്ടും മൂന്നും വിദ്യാര്‍ഥികളാണ് കിടന്നുറങ്ങുനത്. ശരീരം ചൊറിഞ്ഞു പൊട്ടി വ്രണം രൂപപ്പെടുന്ന അവസ്ഥയാണ് വിദ്യാര്‍ഥികളില്‍ പലരിലും കണ്ടെത്തിയിട്ടുള്ളത്.നിലവിലെ പരിമിതമായ സൗകര്യത്തില്‍ ഇരട്ടിയോളം വിദ്യാര്‍ഥികളെ താമസിപ്പിച്ചതാണ് രോഗം പടരാന്‍ കാരണം. അതേ സമയം രോഗവിവരങ്ങള്‍ പുറത്തു വന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ടത്ര നടപടികള്‍ ഉണ്ടാകാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day