|    Dec 5 Mon, 2016 9:58 am
FLASH NEWS

ആദിവാസി വിദ്യാര്‍ഥിനികള്‍ക്ക് പീഡനം: നാലുപേര്‍കൂടി അറസ്റ്റില്‍

Published : 6th November 2016 | Posted By: SMR

ബുല്‍ദാന: മഹാരാഷ്ട്രയിലെ നിദാനി ആശ്രമം സ്‌കൂളില്‍ 12 ആദിവാസി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ 15 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 11 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 7പേര്‍ അധ്യാപകരാണ്. മുംബൈയില്‍ നിന്നു 450 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് പീഡനപരമ്പര അരങ്ങേറിയത്. 12നും 15നുമിടയില്‍ പ്രായമുള്ള 12 ആദിവാസി വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ഇവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ദീപാവലി അവധിക്കു വീട്ടിലെത്തിയ കുട്ടികള്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day