|    Dec 4 Sun, 2016 9:44 pm
FLASH NEWS

ആദിവാസി കുടുംബത്തെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവം ; ഡിവൈഎസ്പി ഓഫിസിനു മുമ്പില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

Published : 19th November 2016 | Posted By: SMR

പെരുമ്പാവൂര്‍: ആദിവാസി സ്ത്രീയേയും കുടുംബത്തേയും വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിനു മുമ്പില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കുറുപ്പംപടി വായ്ക്കരയിലാണ് കേസിനാസ്പദമായ സംഭവം. ആദിവാസി യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നാലു ദിവസമായി നിരാഹാരസമരം നടത്തിവന്നിരുന്നത്. നിരാഹാരത്തിന്റെ ഫലമായി പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയതിനെതുടര്‍ന്നാണ് സമര നായകന്‍ ആദി ദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖലാ സെക്രട്ടറി സോമന്‍ പറവൂരിന് എസ്്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് നാരങ്ങാ നീര് നല്‍കി അവസാനിപ്പിച്ചത്. സംയുക്ത സമര സമിതി അധ്യക്ഷന്‍ വി കെ ഷൗക്കത്തലി, സമര സമിതി കണ്‍വീനര്‍മാരായ പ്രഫ. എന്‍ എ അനസ്, ബാബു വേങ്ങൂര്‍,അഷ്‌റഫ് തോലംകുഴി, എസ്ഡിറ്റിയു മേഖല പ്രസിഡന്റ് നിഷാദ് വള്ളൂരാന്‍, എഡിഎസ്എസ് കോതമംഗലം താലൂക്ക് പ്രസിഡന്റ് വി എസ് ജയചന്ദ്രന്‍, എസ്ഡിപിഐ വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ യു ബീരാകുഞ്ഞ് സംസാരിച്ചു. രാഷ്ടീയ സ്വാധീനത്തിനു വഴങ്ങി കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ബോധപൂര്‍വം അവസരമൊരുക്കിയ പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കെതിരേ നിയമ പോരാട്ടം നടത്തുമെന്നും സംയുക്ത സമര സമിതി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day