|    Dec 6 Tue, 2016 6:16 am
FLASH NEWS

ആദിവാസിക്കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നത് ഗൗരവതരമായ പ്രശ്‌നം: എ ജി സി ബഷീര്‍

Published : 23rd November 2016 | Posted By: SMR

കാസര്‍കോട്: ആദിവാസി കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് ഗൗരവതരമായ പ്രശ്‌നമാണെന്നും ഇത് പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയതായും പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെ് കഴിഞ്ഞ ദിവസം തേജസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുികള്‍ സ്‌കൂളിലെത്താന്‍ കിലോമീറ്ററുകള്‍ നടക്കേണ്ട മേഖലകളില്‍ വാഹനമെത്തിക്കുന്നതിന് ഗോത്രവാഹിനി എന്ന പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച് പികജാതി/പികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള പിഎംഎവൈ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് നിശ്ചിതവിഹിതം അടയ്ക്കണമെന്ന് നിര്‍ദേശം വന്നതോടെ ഈ പദ്ധതി നടത്താന്‍ പറ്റാത്ത സാഹചര്യമായി. ജില്ലയില്‍ പികവര്‍ഗ വികസനത്തിനായി 2.20 കോടി രൂപയാണ് ലഭിക്കുന്നത്.
എന്നാല്‍, പിഎംഎവൈ പദ്ധതിക്കുവേണ്ടി മാത്രം രണ്ടരക്കോടി രൂപ ചെലവഴിക്കേണ്ടിവരുന്നത് ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാക്കാന്‍ ഇടയാക്കുമെന്നും ബഷീര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പികവര്‍ഗ വിദ്യാര്‍ഥികള്‍ വാഹനമില്ലാത്തതിനാല്‍ സ്‌കൂളില്‍ പോവുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെിില്ലെന്നും ഇക്കാര്യം പരിശോധിക്കാമെന്നും പികജാതി വികസന മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ സംസ്ഥാന പികജാതിപികവര്‍ഗ വികസന വകുപ്പ് കീഷണര്‍ മണി ഭൂഷണ്‍ തയാറായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day