|    Dec 5 Mon, 2016 8:01 pm
FLASH NEWS

ആദിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും പരിഭവങ്ങള്‍ കേട്ടും മന്ത്രി

Published : 16th November 2016 | Posted By: SMR

ഇരിട്ടി: ആദിവാസികളോടൊപ്പം ഭക്ഷണം കഴിച്ചും ദു:ഖങ്ങളും പരിഭവങ്ങളും കേട്ടും മൂന്നു മണിക്കൂറോളം ചെലവിട്ടാണ് മന്ത്രി എ കെ ബാലന്‍ ഫാമില്‍ നിന്നു മടങ്ങിയത്. സംസ്ഥാന പട്ടിക വര്‍ഗ വികസന മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ആറളം ഫാമിലെത്തിയ മന്ത്രിയെ സ്വീകരിക്കാന്‍ നിവേദനങ്ങളും പരാതികളുമായി ആദിവാസി കുടുംബങ്ങള്‍ രാവിലെ മുതല്‍ തന്നെ കാത്തുനില്‍ക്കുകയായിരുന്നു. നിശ്ചിത സയത്തിനും ഒരു മണിക്കൂര്‍ വൈകി രാവിലെ 11.15ഓടെ ഫാമില്‍ ആദിവാസി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കു മുന്നില്‍ സ്റ്റേജില്‍ കയറി നിവേദനം നല്‍കാന്‍ ആദിവാസികള്‍ തിടുക്കം കാട്ടിയെങ്കിലും പരിപാടി തീര്‍ന്ന ശേഷം സദസ്സില്‍ വന്ന് പരാതികള്‍ കേള്‍ക്കുമെന്ന് പറഞ്ഞ് മന്ത്രി വിലക്കുകയായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞ് സദസ്സില്‍ ആദിവാസി സ്ത്രീകളുടെയും കുട്ടികളുടെയും സമീപത്തു ചെന്ന് പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കു വേണ്ടിയും അസുഖവുമായി ബന്ധപ്പെട്ടുമായിരുന്നു പരാതികളേറെയും. പരാതി സ്വീകരിച്ച ശേഷം ആദിവാസി കുടുംബങ്ങളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ച് ആറളം ഫാം മാനേജ്‌മെന്റ് ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ഫാമിന്റെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day