|    Dec 5 Mon, 2016 7:52 am

ആദായനികുതി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രനീക്കം; ഭേദഗതി കടുത്ത വകുപ്പുകളോടെ

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡിസംബര്‍ 30വരെ ബാങ്കില്‍ നിക്ഷേപിക്കുന്ന കണക്കില്‍പ്പെടാത്ത പണത്തിന് 50 ശതമാനം നികുതി ബാധകമാക്കി ആദായനികുതി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രനീക്കം. നികുതി കഴിച്ച് അക്കൗണ്ടില്‍ ബാക്കിവരുന്ന പകുതി പണം നാലുവര്‍ഷം കഴിഞ്ഞു മാത്രമേ പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന ഭേദഗതിയും കൊണ്ടുവരുമെന്ന് ആദായനികുതി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതുസംബന്ധിച്ചുള്ള ബില്ല് രാഷ്ട്രപതിയുടെ അനുവാദം ലഭിച്ചതിനു ശേഷം അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിനു തീരുമാനമെടുത്തത്. സ്വയം വെളിപ്പെടുത്താത്ത ഇത്തരം നിക്ഷേപങ്ങള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തുകയാണെങ്കില്‍ 90 ശതമാനം നികുതിയും പിഴയും ഈടാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അസാധുവാക്കിയ പഴയ നോട്ടുകള്‍ മാറ്റാന്‍ 2000 രൂപയെന്ന പരിധി എടുത്തുകളഞ്ഞിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപയുടെ നിക്ഷേപമാണു നടന്നത്. ഇത് കള്ളപ്പണമാണെന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഈ മാസം 10 മുതല്‍ അടുത്തമാസം വരെയുള്ള കാലയളവില്‍ രണ്ടരലക്ഷം രൂപയിലധികമുള്ള നിക്ഷേപത്തിന് 200 ശതമാനം നികുതി നല്‍കണമെന്നായിരുന്നു ആദായനികുതി വകുപ്പ് നേരത്തെ നിശ്ചയിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day