|    Dec 9 Fri, 2016 9:17 am
FLASH NEWS

ആദായനികുതി ഓഫിസിന് മുന്നില്‍ എല്‍ഡിഎഫിന്റെ രാപകല്‍ സമരം തുടങ്ങി

Published : 25th November 2016 | Posted By: SMR

കോഴിക്കോട്:  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരോധിച്ചതു മൂലമുണ്ടായ ദുരിതവും സഹകരണ മേഖലയെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ കാടന്‍ നയങ്ങളില്‍ പ്രതിഷേധിച്ചും ഇടതു മുന്നണിയുടെ ആഭിമുഖ്യത്തില്‍ രാപകല്‍ സമരം ഇന്നലെ രാവിലെ പത്ത് മണിമുതല്‍ ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണി വരെ സമരം നീണ്ടു നില്‍ക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള കോ-ഓപറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, സിഐടിയു എന്നിവയുടെ സമരവും ആദായനികുതി ഓഫിസിനു മുന്നില്‍ നടന്നു. സിഎംപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലും ധര്‍ണ നടത്തി.സഹകരണ മേഖലയെ തകര്‍ത്തുകൊണ്ട് നരേന്ദ്ര മോദി ക്രൂരനായ ഭരണാധികാരിയായി മാറിയെന്ന് രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. എംകെഎം കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ എം ഭാസ്‌കരന്‍, ജനതാദള്‍ എസ്്് സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, എല്‍ഡിഎഫ്് സിറ്റി കണ്‍വീനര്‍ ടി പി ദാസന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, സി എം ഹമീദ്, സൂര്യനാരായണന്‍, പി ടി ആസാദ് സംസാരിച്ചു.സ്വന്തം അമ്മയെ പോലും ക്യൂവില്‍ നിര്‍ത്തി വൃദ്ധ ജനങ്ങളോട്്് കാണിക്കേണ്ട മര്യാദ പോലും കാണിക്കാന്‍ ആവാത്ത വ്യക്തിയാണ് മോഡിയെന്ന്്് കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേവ്‌സ് അസോസിയേഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്ത് ജില്ലാ സഹകരണ ബാങ്ക്്് പ്രസിഡന്റ്് മനയത്ത്് ചന്ദ്രന്‍ പറഞ്ഞു. കെ സി കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി സി വാസുദേവന്‍ നായര്‍, ഗോപാലകൃഷ്ണന്‍, എ കെ ആലി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day