|    Dec 3 Sat, 2016 9:09 pm
FLASH NEWS

ആദായനികുതിവെട്ടിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടി

Published : 19th November 2016 | Posted By: SMR

കൊച്ചി: നികുതിവെട്ടിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആദായനികുതി വകുപ്പ്. ആദായനികുതിയുടെ കുറഞ്ഞ പരിധി രണ്ടര ലക്ഷം രൂപ ആയതിനാല്‍ തൊഴിലാളികള്‍, വീട്ടമ്മമാര്‍ എന്നിവരുടെ ചെറിയ നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്ന് മുമ്പ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കള്ളപ്പണം പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കുന്നതിനായി ചിലര്‍ മറ്റു ചിലരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി ചില റിപോര്‍ട്ടുകള്‍ ലഭിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിഫലം നല്‍കിയാണ് ഇത്തരത്തില്‍ കള്ളപ്പണം മാറ്റിയെടുക്കുന്നത്. ജന്‍ധന്‍ അക്കൗണ്ടുകളുടെ കാര്യത്തിലും ഇത്തരം പ്രവര്‍ത്തനം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം നികുതിവെട്ടിപ്പു പ്രവര്‍ത്തനങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവയ്ക്ക് ആദായനികുതിയും പിഴയും ഈടാക്കുന്നതാണ്. സ്വന്തം അക്കൗണ്ട് ഇത്തരത്തില്‍ ദുരുപയോഗിക്കാന്‍ അനുവദിക്കുന്നവര്‍ക്കു നേരെയും നിയമനടപടികള്‍ സ്വീകരിക്കും. എന്നാല്‍, സ്വന്തം നിക്ഷേപം ബാങ്കില്‍ നിക്ഷേപിക്കുന്ന സത്യസന്ധരായ വ്യക്തികളെ ചോദ്യം ചെയ്യില്ല. പൊതുജനങ്ങള്‍  ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദായനികുതി വകുപ്പിന് വിവരം നല്‍കേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day