|    Dec 7 Wed, 2016 1:24 am
FLASH NEWS

ആതിരപ്പിള്ളി വാഴച്ചാല്‍ ആദിവാസി ഊരില്‍ അദാലത്ത്

Published : 26th October 2016 | Posted By: SMR

ആതിരപ്പിള്ളി: ആദിവാസി ഗോത്ര സമുഹത്തിന്റെ സമഗ്ര വികനസത്തിനായി ആതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാല്‍ ആദിവാസി ഊരില്‍ ലീഗല്‍ സര്‍വ്വീസ് അതോററ്റിയുടെ നേതൃത്വത്തി ല്‍ അദാലത്ത് നടത്തി. വിവിധ വകുപ്പുകളുടെ സഹായത്തോടെ മെഡിക്കല്‍ ക്യാംപും ഭക്ഷ്യകിറ്റ് വിതരണവും നടത്തി.രണ്ട് മാസം മുമ്പ് നടത്തിയ ‘ഊരില്‍ ഒരുദിനം’ പദ്ധതിയില്‍ പരിഹരിക്കപ്പെടാനാവാത്ത പരാതികള്‍ക്ക് തീര്‍പ്പ് കല്‍പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചു. ഊരുകൂട്ടം നിശ്ചയിച്ച് നല്‍കിയ പരാതികളില്‍ കോളനിയിലെ കുടിവെള്ള പദ്ധതിയുടെ കേടുവന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായി. വീട് നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ഉടന്‍ നമ്പര്‍ അനുവദിക്കാനും യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ആതിരപ്പിള്ളി വരെ സര്‍വീസ് നടത്തുന്ന ബസ് സമയ ക്രമീകരണം നടത്തി വാഴച്ചാല്‍ വരെ സര്‍വ്വിസ് നടത്തുന്നതിന് നടപടി സ്വീകരിക്കും. കമ്യൂണിറ്റി മെഡിസിന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ 70 ഓളം പേര്‍ക്ക് ചികില്‍സയും മരുന്നും നല്‍കി.പാരാലീഗല്‍ ക്ലിനിക്ക് സേവനം ആരംഭിക്കുന്നതിന് തീരുമാനമായി. ഇതുവഴി കോളനി വാസികളുടെ പരാതികള്‍ വാഴച്ചാലില്‍ സ്ഥാപിക്കുന്ന ഓഫിസ് മുഖാന്തിരം പരിഹാരമാര്‍ഗങ്ങളും തുടര്‍നടപടികള്‍ക്ക് സഹായവും ലഭിക്കും.പാരാലീഗല്‍ വോളന്റിയേഴ്‌സിന്റെ സേവനം തുടര്‍ന്ന് ലഭിക്കുന്ന തരത്തിലായിരിക്കും ഓഫിസ് പ്രവര്‍ത്തനം. തൃശൂര്‍ ഗവ. നിയമ വിദ്യാര്‍ഥികളും കോളനി അംഗങ്ങളും ചേര്‍ന്നുള്ള വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.നിയമവും നീതിയും തമ്മിലുള്ള ദൂരം അദാലത്തുകള്‍ വഴി കുറയും. നിയമസഹായവും വൈദ്യസഹായവും ഒരുമിച്ച് കോര്‍ത്തിണക്കിയ അദാലത്ത് ജില്ലാ ജഡ്ജ് ആനി ജോണ്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ (ഐഎഫ്എസ് ) അധ്യക്ഷത വഹിച്ചു. സി കെ ആനന്ദകൃഷ്ണന്‍ (എഡിഎം) ,ശോഭന െ്രെടബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍, കെ സുഷിത മെഡിക്കല്‍ ഓഫിസര്‍ ഡോ. സോണിയ കെ ദാസ്, പി അബ്ദുല്‍ മജീദ്, ഡോ. മുജീബ് റഹ്മാന്‍ സബ്ബ് ജഡ്ജ് ഡിഎല്‍എസ് എ തൃശൂര്‍, ജി ഗോപകുമാര്‍ എം എ സി ടി ജില്ലാ ജഡ്ജ് നിശാന്തിനി ഐ പി എസ്, സി ഐ വാഹിദ്, സി ഐ കൃഷ്ണന്‍, ടിബി സിന്റ്റോ, റെയ്ഞ്ച് ഓഫിസര്‍ ശ്രീദേവി മധുസുദനന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day