|    Dec 4 Sun, 2016 9:49 pm
FLASH NEWS

ആഗ്ര-ലഖ്‌നോ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു

Published : 22nd November 2016 | Posted By: SMR

ബങ്കാര്‍മോ (ഉത്തര്‍പ്രദേശ്): യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും സൗകര്യപ്രദമായ രീതിയല്‍ നിര്‍മിച്ച ആഗ്ര-ലഖ്‌നോ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ ജന്‍മദിനത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വപ്‌നപദ്ധതിയായ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ വികസന മാതൃകയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
302 കി.മീ നീളമുള്ള ആറുവരിപ്പാത രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരെ മുലായംസിങ് അനുമോദിച്ചു. വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും സൗകര്യപ്രദമായ രീതിയില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ പാതയാണിത്. പാത ഗതാഗതത്തിന് തുറന്നതോടെ  ഉത്തര്‍പ്രദേശില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയുടെ സമയദൈര്‍ഘ്യം കുറയുമെന്നും ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
നേരത്തേ ഇത് 12 മുതല്‍ 14 മണിക്കൂര്‍ വരെ ആയിരുന്നു. ഇത്തരം നല്ല പദ്ധതികളുമായാണ് സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.  ഈ റോഡിനെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയുമായും ബന്ധപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day