|    Dec 10 Sat, 2016 10:02 pm

ആഗോളവല്‍ക്കരണനയം മോദി സര്‍ക്കാര്‍ തീവ്രമായി നടപ്പാക്കി: പ്രകാശ് കാരാട്ട്

Published : 27th October 2016 | Posted By: SMR

പാലക്കാട് :   യുപിഎ സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ആഗോള വല്‍ക്കരണ നയങ്ങള്‍ അതി തീവ്രമായി നടപ്പിലാക്കിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാലക്കാട് നടക്കുന്ന സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ആഗോളവല്‍ക്കരണത്തിന്റെ രണ്ടര പതിറ്റാണ്ട് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായാണ് മോദി അധികാരം കൈയാളുന്നതെന്നും കാരാട്ട് ആരോപിച്ചു.
ഹിന്ദുത്വ വര്‍ഗീയതയെ അതി ശക്തമായി പ്രോല്‍സാഹിപ്പിക്കുകയാണ് ബിജെപി ചെയ്തു വരുന്നത്. ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വന്നത് 1991 മുതലാണ്. 1992ല്‍ ചരിത്ര പ്രാധാന്യമുള്ള ബാബറി മസ്ജിദ് തകര്‍ത്തു. നവ ലിബറല്‍ നയങ്ങള്‍ വര്‍ഗീയ ശക്തികളെ വളര്‍ത്തുന്നതിനാണ് ഉപയോഗിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ തൊഴിലാളിവിരുദ്ധ നയങ്ങളാണ് സ്വീകരിച്ചു വരുന്നത്. മോദിയുടെ വര്‍ഗീയ വല്‍ക്കരണ ഭരണത്തെ  തൊഴിലാളികള്‍ ചെറുത്തു തോല്‍പിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
എ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ,എം ചന്ദ്രന്‍, പി കെ ശശി എംഎല്‍എ, എം ഹംസ, എന്‍ എന്‍ കൃഷ്ണദാസ്, എ പ്രഭാകരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക