|    Dec 8 Thu, 2016 1:26 pm
FLASH NEWS

ആഗോളവല്‍ക്കരണം

Published : 17th November 2016 | Posted By: SMR

യൂറോപ്യന്‍ യൂനിയനില്‍ നിന്നു വിട്ടുപോവാനുള്ള ബ്രിട്ടന്റെ തീരുമാനവും അമേരിക്കയുടെ താല്‍പര്യങ്ങളാണ് പ്രധാനമെന്ന് പ്രഖ്യാപിച്ച ഡോണള്‍ഡ് ട്രംപിന്റെ വിജയവും ചൂണ്ടിക്കാണിക്കുന്നത് ഒരേ കാര്യമാണ്: ആഗോളവല്‍ക്കരണ നയങ്ങളുടെ അന്ത്യം.
ആഗോളവല്‍ക്കരണം വന്നത് വന്‍ശക്തിരാജ്യങ്ങളുടെ താല്‍പര്യത്തിന്റെ ഭാഗമായിട്ടായിരുന്നു. അവര്‍ക്ക് ലോക കമ്പോളം തുറന്നുകിട്ടി. അതിന്റെ നേട്ടങ്ങള്‍ അവര്‍ കൊയ്‌തെടുക്കുകയും ചെയ്തു. കോര്‍പറേറ്റ് കമ്പനികളുടെ ലാഭത്തില്‍ കുതിച്ചുചാട്ടമാണ് സമീപകാലത്തുണ്ടായത്.
പക്ഷേ, ലോകകമ്പോളം ഉല്‍പന്നങ്ങള്‍ക്കു മാത്രമല്ല, തൊഴില്‍ സേനയ്ക്കും പുതിയ വിപണികള്‍ നല്‍കി. അങ്ങനെയാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും തൊഴിലാളികളും മറ്റു രംഗങ്ങളിലെ വിദഗ്ധരുമൊക്കെ വന്‍ശക്തിരാജ്യങ്ങളില്‍ എത്തിപ്പെട്ടത്. അതോടെ വിദേശികള്‍ തൊഴില്‍ തട്ടിയെടുക്കുന്നുവെന്ന പരാതിയായി. അവരെ അടിച്ചും അപമാനിച്ചും പുറത്താക്കാനുള്ള നീക്കമായി.
ബ്രിട്ടന്‍ ഇയു വിട്ടത് പുറംതൊഴിലാളികള്‍ വരുന്നത് ഒഴിവാക്കാനാണ്. ട്രംപ് മതില്‍ പണിയുന്നതും അതേ കാര്യത്തിനു തന്നെ. പക്ഷേ, അതിന്റെ മറുഭാഗം ആഗോള വാണിജ്യബന്ധങ്ങളുടെ തകര്‍ച്ചയാണ്. ആഗോളവല്‍ക്കരണ നയങ്ങളുടെ മരണമണിയാണ് ഇപ്പോള്‍ മുഴങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day