|    Dec 8 Thu, 2016 5:40 am
FLASH NEWS

ആക്്ട്‌സിന്റെ സേവന പാതയില്‍നിന്ന് അവയവദാനത്തിന്റെ പുണ്യത്തിലേക്ക്് ബ്ലെസന്‍

Published : 25th October 2016 | Posted By: SMR

തൃശൂര്‍: ആക്്ട്‌സിന്റെ സേവന പാതയില്‍ നിന്നും അവയവദാനത്തിന്റെ പുണ്യത്തിലേക്ക് ഒരാള്‍കൂടി. ആക്ട്‌സിന്റെ മുതുവറ ബ്രാഞ്ച്് ജോയിന്റ് സെക്രട്ടറി തൃശൂര്‍ പേരാമംഗലം കണ്ണനായ്ക്കല്‍ വീട്ടില്‍ ബ്ലസനാണ് കാരുണ്യവര്‍ഷത്തില്‍ സ്വന്തം കിഡ്‌നി ദാനംചെയ്ത് നല്ല സമരിയാക്കാരനാവുന്നത്. ആക്്ട്‌സിന്റെ ഉപജ്ഞാതാവും ജനറല്‍ സെക്രട്ടറിയുമായ ഡേവിസ് ചിറമലച്ചന്‍ കിഡ്‌നി ദാനംചെയ്തതിന്റെ സബാറ്റിക്കല്‍ ഇയറിലാണ്് ബ്ലസന്റെ മഹാദാനം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന കണ്ണൂര്‍ ഇരിക്കാര്‍ വട്ടിയംതോട് സ്വദേശിയും ദരിദ്ര കര്‍ഷകനുമായ ചാക്കോയാണ് വൃക്ക സ്വീകരിക്കുന്നത്. വൃക്ക മാറ്റി വെയ്ക്കാതെ വേറെ വഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഫാ. ഡേവീസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെത്തി പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചാക്കോയുടെ സാമ്പത്തിക പരാധീനതയും നന്മനസും ചിറമ്മലച്ചനില്‍ നിന്നും കേട്ടറിഞ്ഞ ബ്ലെസന്‍ ഡേവിസ് ചിമറമലച്ചനൊപ്പം ചാക്കോയെ ഇരിട്ടിയിലെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരിട്ടുമനസിലാക്കുകയും വൃക്കദാനം ചെയ്യാനുള്ള സമ്മതം അറിയിക്കുകയുമായിരുന്നു. തുടര്‍ന്നു ശസ്ത്രക്രിയ്ക്കു വേണ്ട മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയും പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ വൃക്കദാനത്തിന് അനുകൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്ന്  എറണാകുളം ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജൈവകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബ്ലെസന്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ഭാര്യ ലൗലി. മക്കള്‍ അലക്‌സ്, അന്ന. ഭാര്യയും മക്കളും വൃക്കദാനത്തിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. വൃക്ക ദാനത്തിന് മുന്നോട്ടുവന്ന ആദ്യ ആക്ട്‌സ് പ്രവര്‍ത്തകനാണ് ബ്ലസനെന്ന് ആക്ട്‌സ് ജനറല്‍ സെക്രട്ടറി കൂടിയായ ഫാ. ഡേവീസ് ചിറമ്മല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day