|    Dec 10 Sat, 2016 12:46 am
FLASH NEWS

ആക്ഷേപഹാസ്യം: മാധ്യമങ്ങള്‍ മര്യാദ കാണിക്കണം- സ്പീക്കര്‍

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ആക്ഷേപഹാസ്യം അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ മര്യാദ കാണിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രാത്രിയില്‍ ചാനലുകള്‍ അവതരിപ്പിക്കുന്ന ഹാസ്യപരിപാടികളില്‍ നിയമസഭയിലെ ചര്‍ച്ചകള്‍ അവഹേളനപരമായ രീതിയില്‍ കാണിക്കുന്നുവെന്ന് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്പീക്കറുടെ പ്രതികരണം. സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് ചര്‍ച്ചകളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നത് ശരിയല്ലെന്നും നിയന്ത്രിക്കേണ്ടതാണെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ മര്യാദ കാണിക്കണമെന്നത് ശരിയാണെങ്കിലും കുഞ്ചന്‍ നമ്പ്യാരുടെ കാലം മുതല്‍ക്കേ ആക്ഷേപഹാസ്യം നിലവിലുള്ളതാണെന്നും സ്പീക്കര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day