|    Dec 5 Mon, 2016 7:56 am

ആക്രിസാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി കവര്‍ച്ചാശ്രമം;വീട്ടമ്മയ്ക്ക് വെട്ടേറ്റു

Published : 6th November 2016 | Posted By: SMR

ബദിയടുക്ക: ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലെത്തി കവര്‍ച്ചാ ശ്രമം. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയേയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ റിക്ഷയും അപകടത്തില്‍പെട്ടു. ബേളയ്ക്ക് സമീപം കുമാര മംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരമേശ്വരി(60)യുടെ വീട്ടിലാണ് പരിചയം നടിച്ച് ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന യുവാവ് എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. വീട്ടമ്മ സാധനങ്ങള്‍ നല്‍കുന്നതിനിടയില്‍ കഴുത്തില്‍ ഉണ്ടായിരുന്ന മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇത് ചെറുത്തപ്പോള്‍ കത്തികൊണ്ട് കഴുത്തിന് വെട്ടി. ഇതിനിടയില്‍ വീട്ടമ്മ ബഹളം വച്ചതോടെ പരിസരവാസികള്‍ എത്തി. ഇതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഓട്ടോ റിക്ഷയില്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴി റിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഡ്രൈവര്‍ കോടിങ്കാറിലെ രാജന്്(32)പരിക്കേറ്റു. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day