|    Dec 4 Sun, 2016 5:22 am
FLASH NEWS

ആക്രമണദൃശ്യം ഡ്രോണ്‍ ഉപയോഗിച്ച് താലിബാന്‍ പകര്‍ത്തി

Published : 24th October 2016 | Posted By: SMR

കാബൂള്‍: ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി സ്‌ഫോടനം നടത്തുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ താലിബാന്‍ പുറത്തുവിട്ടു. ഒക്ടോബര്‍ ആദ്യത്തില്‍ നടത്തിയ സ്‌ഫോടനദൃശ്യമാണു പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഹംവീ വാഹനം ഓടിച്ചുകയറ്റി ഹെല്‍മന്ത് പ്രവിശ്യയിലെ പോലിസ് ആസ്ഥാനം തകര്‍ക്കുന്ന ദൃശ്യങ്ങളാണ് 23 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.
സ്‌ഫോടനം നടത്താന്‍ പുറപ്പെടുംമുമ്പ് വാഹനത്തിനു മുമ്പില്‍ നിന്നു സംസാരിക്കുന്ന താലിബാന്‍ പോരാളിയും ദൃശ്യങ്ങളിലുണ്ട്. സ്‌ഫോടനം നടത്തുന്ന വാഹനത്തെ ഡ്രോണ്‍ തുടക്കംമുതല്‍ പിന്തുടരുന്നുണ്ട്. അത്യാധുനിക കാമറ ഉപയോഗിച്ച് ഹൈ ഡഫ്‌നീഷന്‍ മികവോടെയാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വാഹനം പൊട്ടിത്തെറിക്കുന്നതും  പുക ഉയരുന്നതും വീഡിയോയില്‍ കാണാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day