|    Dec 6 Tue, 2016 2:04 am
FLASH NEWS

ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: സിപിഎം

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: മനോജിനെ വധിക്കാന്‍ ആര്‍എസ്എസ് സംഘം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഗൂഡാലോചനയുടെ ഭാഗമായായിരുന്നു ആക്രമണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. ആറാം തിയ്യതി രാവിലെ 7 മണിക്ക് ആറ്റുകാല്‍ ചിന്മയ സ്‌കൂളില്‍ നടന്ന ഗൂഢാലോചനയെപ്പറ്റി ഗൗരവകരമായ അന്വേഷണം നടത്തണം. തലസ്ഥാന ജില്ലയില്‍ മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുവാനും കൊലപാതകം നടത്തുവാനും ആര്‍എസ്എസ് – ബിജെപി ഉന്നത നേതൃത്വമാണ് ഈ ഗൂഢാലോചന നടത്തിയത്. ജനങ്ങളുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്താന്‍ ആര്‍എസ്എസ് നടത്തുന്ന സംഘടിത നീക്കത്തിനെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day