|    Dec 5 Mon, 2016 9:59 am
FLASH NEWS

ആകാശ ഊഞ്ഞാല്‍ ദുരന്തം: രേഖാമൂലം അനുമതി നല്‍കിയിരുന്നില്ല

Published : 1st November 2016 | Posted By: SMR

പത്തനംതിട്ട: ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിക്കാനിടയായ പരിപാടി ചിറ്റാര്‍ പഞ്ചായത്തിന്റെ അറിവോടെയാണ് നടന്നെതന്ന്  ജില്ലാ  കലക്ടറുടെ റിപോര്‍ട്ട്. സംഘാടകരില്‍ നിന്നും പഞ്ചായത്ത് വിനോദനികുതിയിനത്തില്‍ 20,000 രൂപ ഈടാക്കിയിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.  വിനോദനികുതി ഈടാക്കിയെങ്കിലും പരിപാടിക്ക് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയിരുന്നില്ല.  പരിപാടി ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് പ്രസിഡന്റാണെന്നും ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ സന്നിഹിതരായിരുന്നെന്നും റിപോര്‍ട്ടിലുണ്ട്.  സംസ്ഥാന   മനുഷ്യാവകാശ കമ്മീഷനാണ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഗ്രീന്‍ ഇവന്റ്‌സ് വസന്തോല്‍സവം എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിക്കിടെ സപ്തംബര്‍ എട്ടിനാണ് ആകാശ ഊഞ്ഞാലില്‍ നിന്നും കുളത്തിങ്കല്‍ സജി വര്‍ഗീസിന്റെ മകന്‍  അലന്‍ (5) വീണു മരിച്ചത്.  സഹോദരി പ്രിയങ്ക (15) ഗുരുതരാവസ്ഥയില്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സെപ്തംബര്‍ 17 ന് മരിച്ചു.  കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ചങ്ങനാശ്ശേരി സ്വദേശി കെ റഷീദില്‍ നിന്നാണ് ചിറ്റാര്‍ പഞ്ചായത്ത് തുക ഈടാക്കിയത്.  2015 ല്‍ ചിറ്റാറില്‍ നടന്ന മേളയില്‍ പോലീസിനെതിരെ അക്രമമുണ്ടായതായി റിപോര്‍ട്ടില്‍ പറയുന്നു.  പഞ്ചായത്തിന്റെ അനുമതിയില്ലാത്ത കാര്‍ണിവല്‍ പഞ്ചായത്ത്  പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത് എങ്ങനെയാണെന്ന് പ്രദേശവാസികള്‍ ചോദിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് പഞ്ചായത്ത് മൗനാനുവാദം നല്‍കിയതെന്നും സ്ഥലവാസികള്‍ ആരോപിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.  ആകാശ ഊഞ്ഞാലില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല.  കുട്ടികളിരുന്ന ബക്കറ്റുകളില്‍ സീറ്റ് ബല്‍റ്റ് ഘടിപ്പിച്ചിരുന്നില്ല.  സാധനങ്ങള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചവയായിരുന്നു.  റൈഡുകളുടെ സമീപത്ത് 11 കെ.വി ലൈന്‍ ഉണ്ടായിരുന്നു.  വൈദ്യുതി ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.  അപകടത്തിനിരയായ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കിയിട്ടുള്ളതായും കലക്ടര്‍ അറിയിച്ചു.  കേസ്     ഡിസംബര്‍ 23ന് പത്തനംതിട്ടയില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.  പത്തനംതിട്ട ജില്ലോ പോലിസ് മേധാവിയോടും വിശദമായ റിപോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍  കുമാര്‍ ആവശ്യപ്പെട്ടു.  ചിറ്റാര്‍ പഞ്ചായത്ത് സെക്രട്ടറിയും വിശദീകരണം നല്‍കണം. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day