|    Dec 9 Fri, 2016 7:00 pm
FLASH NEWS

ആംബുലന്‍സിനു പണമില്ല; ഭാര്യയുടെ മൃതദേഹം കൊണ്ടുപോവാന്‍ ഉന്തുവണ്ടി ശരണം

Published : 8th November 2016 | Posted By: SMR

ramulu-kavitha

ഹൈദരാബാദ്: ഭാര്യയുടെ മൃതദേഹം കൊണ്ടുപോവാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ചുമന്നുകൊണ്ടുപോയ ദനാ മാജിക്കു പിന്നാലെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി. തെലങ്കാനയിലെ 53കാരന്‍ രാമുലുവാണ് ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയിലിട്ട് 65 കിലോമീറ്ററോളം ദൂരം പിന്നിട്ടത്.
കുഷ്ഠരോഗികളായ രാമുലുവും ഭാര്യ കവിതയും ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനടുത്തു വച്ച് കവിത മരിച്ചത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോവാന്‍ രാമുലു ഒരു സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ സഹായം തേടി. എന്നാ ല്‍, 5000 രൂപ നല്‍കണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെടുകയായിരുന്നു. നല്‍കാന്‍ പണമില്ലാതിരുന്ന രാമുലു സ്വന്തം ഉന്തുവണ്ടിയില്‍ ഭാര്യയുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് യാത്ര തുടങ്ങിയത്. എന്നാല്‍, രാത്രി വഴിതെറ്റി. ശനിയാഴ്ച ഉച്ചയോടെ വികാരാബാദിലെത്തിയ രാമുലു ക്ഷീണിച്ച് തളര്‍ന്നുവീഴുകയായിരുന്നു.
ഭാര്യയുടെ മൃതദേഹവുമായി പാതയോരത്തിരുന്ന് കരയുന്ന ഇദ്ദേഹത്തെ കണ്ട വഴിയാത്രക്കാരാണ് പോലിസില്‍ വിവരമറിയിച്ചത്. പിന്നീട് വഴിയാത്രക്കാരും പോലിസും ചേര്‍ന്ന് അവിടെനിന്ന് 80 കിലോമീറ്റര്‍ ദൂരമുള്ള മേദക് ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോവാന്‍ ആംബുലന്‍സ് വിളിച്ചുനല്‍കി. എന്നാല്‍, കുഷ്ഠരോഗബാധിതരായതിനാല്‍ ഗ്രാമത്തിലെത്തിയ രാമുലുവിനെ സഹായിക്കാന്‍ ഉറ്റ ബന്ധുക്ക ള്‍പോലും എത്തിയില്ല. തുടര്‍ന്ന് രാമുലു തന്നെ അന്ത്യകര്‍മങ്ങള്‍ നടത്തി ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഏതാണ്ട് മൂന്നുമാസം മുമ്പാണ് സമാനമായൊരു സംഭവം ഒഡീഷയി ല്‍ നിന്ന് റിപോര്‍ട്ട് ചെയ്തത്. ഭാര്യയുടെ മൃതദേഹം കൊണ്ടുപോവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്ന് ദനാ മാജിയെന്ന മധ്യവയസ്‌കന്‍ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്നുപോവുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day