|    Dec 10 Sat, 2016 2:46 am
FLASH NEWS

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ഇലന്തൂര്‍ വിദ്യാഭ്യാസ സമുച്ചയം

Published : 31st October 2016 | Posted By: SMR

ഇലന്തൂര്‍: അധികൃതരുടെ അവഗണന മൂലം ഇലന്തൂര്‍ വിദ്യാഭ്യാസ സമുച്ചയം അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു.  സര്‍ക്കാര്‍ തലത്തില്‍ അങ്കണവാടി മുതല്‍ അധ്യാപക പരിശീലനം വരെ നടത്താവുന്ന സംസ്ഥാനത്തെ അപൂര്‍വം വിദ്യാഭ്യാസ സമുച്ചയങ്ങളില്‍ ഉള്‍പ്പെടുന്നതാണ്  ഇലന്തൂര്‍. സഥലപരിമിതി, ക്ലാസ് മുറികളുടെ കുറവ്, ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളുടെ അഭാവം എന്നിവയ്ക്ക് പുറമെ അധ്യാപകരുടെ കുറവും പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. ഇക്കാര്യങ്ങളൊന്നും കണ്ടില്ലെന്ന മട്ടിലാണ് ജനപ്രതിനിധികളും സര്‍ക്കാരും.സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ മോഡല്‍ സ്‌കൂളുകളായി പ്രഖ്യാപിച്ചപ്പോള്‍  തിരഞ്ഞെടുക്കപ്പെട്ടത് ഇലന്തൂരായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂളിന്റെ വികസനം ത്വരിതഗതിയിലായിരുന്നു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചപ്പോള്‍ മുന്‍ എംഎല്‍എ കെ കെ നായരുടെ ശ്രമഫലമായി ഇവിടെ കോഴ്‌സ് ആരംഭിച്ചു. പിന്നീട് എംജി യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ അധ്യാപക പരിശീലനത്തിനായി ബിഎഡ് കോഴ്‌സും ആരംഭിച്ചു. കെ  ശിവദാസന്‍ നായര്‍ എംഎല്‍എയുടെ വികസന നിധിയില്‍നിന്നു തുക ഉപയോഗിച്ച് അധ്യാപക പരിശീലന കേന്ദ്രത്തിനും സ്‌കൂളിനും പുതിയ കെട്ടിടങ്ങളും നിര്‍മിച്ചു. പുതിയ കോളജ് അനുവദിച്ചപ്പോള്‍ ഇലന്തൂരില്‍ കോളജ് അനുവദിക്കുകയും ചെയ്തു. താല്‍ക്കാലികമായി കോളജും സ്‌കൂള്‍വളപ്പില്‍തന്നെ പ്രവര്‍ത്തനമാരംഭിച്ചു. കോളജിനായി ഖാദി ബോര്‍ഡിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഭൂമി കൈമാറ്റത്തിന് നടപടികള്‍ നീക്കുന്നതിനിടയില്‍ ഖാദി ബോര്‍ഡ് ജീവനക്കാരുടെ സംഘടന ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. കെ ശിവദാസന്‍ നായരും കക്ഷിചേര്‍ന്ന് ഭൂമി  കൈമാറ്റത്തിനുള്ള ഉത്തരവ് അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ തുടര്‍ നടപടികള്‍ വൈകി. ഇപ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഇതിന്റെ വ്രര്‍ത്തനം പുനരാരംഭിച്ചില്ല. കോളജ് സ്ഥാപന കമ്മിറ്റി മരവിപ്പിച്ചതോടെ ഇവരും നിര്‍ജീവമായി. യുഡിഎഫ് നേതാക്കള്‍ ഉണ്ടായിരുന്ന സമിതി പുതിയ സാഹചര്യത്തില്‍ ഇല്ലാതെയായി. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചുതന്നെ താത്ക്കാലിക അധ്യാപകരെ നിയമിച്ച് ക്ലാസുകള്‍ ആരംഭിച്ചു.ഈ വര്‍ഷം രണ്ടാം ബാച്ചിനും പ്രവേശനം ലഭിച്ചു. ഇതോടെ സൗകര്യങ്ങള്‍ പറഞ്ഞു. ക്ലാസ് മുറികളുടെ കുറവിന് പുറമെ ഇപ്പോള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സ്ഥിതിയാണ്. ഗസ്റ്റ് അധ്യാപകരാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്. ഇത്തവണ പുതിയവരുടെ നിയമനം നടന്നില്ല. കണക്ക് അടക്കമുള്ള വിഷയങ്ങള്‍ക്ക് അധ്യാപകര്‍ ഇല്ല. സയന്‍സാണ് ഇവിടെ അനുവദിച്ചിട്ടുള്ള കോഴ്‌സ്. ലാബ് സൗകര്യം അത്യാവശ്യമായ ഈ വിഷയത്തിന് സൗകര്യമുണ്ടായിട്ടില്ല.  ഇതോടെ കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ നടത്താനും കഴിയുന്നല്ല. കുട്ടികളും രക്ഷിതാക്കളും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തില്‍നിന്ന് പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ മുകള്‍ നിലയ്ക്കായി തുക എംഎല്‍എ ഫണ്ടില്‍ നിന്നും കെ ശിവദാസന്‍ നായര്‍ വകയിരുത്തിയിരുന്നെങ്കിലും ഉറപ്പില്ലെന്ന കാരണത്താല്‍ പിഡബ്ല്യൂഡി അനുമതി നല്‍കിയില്ല. ഇക്കാര്യത്തില്‍ സ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ തമ്മില്‍ ശീതസമരം നടക്കുന്നതും പ്രശ്‌നപരിഹാരത്തിന് തടസ്സമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day