|    Dec 8 Thu, 2016 7:36 am
FLASH NEWS

അസ്‌ലം വധക്കേസ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 23rd August 2016 | Posted By: mi.ptk

aslam

നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വളയം സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുട്ടു എന്ന നിധിനാണ് പിടിയിലായത്. കേസിലെ പ്രതികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ച് നല്‍കിയത്  ഇയാളാണെന്നാണ് പോലീസ് പറയുന്നത്.
ഇയാള്‍ രണ്ട് ദിവസമായി പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നെങ്കിലും വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളുടെ പേരുവിവരങ്ങളടക്കമുള്ള എല്ലാ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,297 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day