|    Oct 25 Tue, 2016 3:30 am
FLASH NEWS

അസ്ഥി പൊട്ടി മാറുന്ന അപൂര്‍വ രോഗവുമായി ഷംസുദ്ദീന്‍ സഹായം തേടുന്നു

Published : 6th November 2015 | Posted By: SMR

കരുനാഗപ്പള്ളി: അസ്ഥി പൊട്ടി മാറുന്ന അപൂര്‍വ രോഗവുമായി മല്ലിടുന്ന യുവാവ് സഹായം തേടുന്നു. കുലശേഖരപുരം കണിയാന്റയ്യത്ത് പടീറ്റതില്‍ പരേതനായ കുഞ്ഞഹമ്മദ് കുഞ്ഞിന്റെയും ഐഷാ കുഞ്ഞിന്റെയും ഏഴു മക്കളില്‍ അഞ്ചാമനായ ഷംസുദ്ദീന്‍(37) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്. തന്റെ പ്രായത്തിലുള്ളവര്‍ പല മേഖലകളില്‍ ജോലി ചെയ്ത് ജീവിക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ പലരുടേയും മുമ്പില്‍ കൈ നീട്ടേണ്ട ഗതി കേടിലാണ് ഷംസുദ്ദീന്‍.

10 വയസ്സു മുതലാണ് അസ്ഥി പൊട്ടി മാറുന്ന അപൂര്‍വ രോഗം ഷംസുദ്ദീനെ പിടികൂടുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഒരുഭാഗം എവിടെയെങ്കിലും ചെറുതായൊന്ന് തട്ടിയാല്‍ മതി അസ്ഥി പെട്ടെന്ന് പൊട്ടി മാറുകയാണ് ചെയ്യുന്നത്. ഇനി ശരീരത്തിന്റെ ഒരു ഭാഗവുമില്ല കത്തി വയ്ക്കാത്ത സ്ഥലം. ഈ പ്രായത്തിനിടയില്‍ 25 ഓപറേഷനുകളാണ് നടത്തിയത്. ജന്മനാലുള്ള കാല്‍സ്യത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണമെന്ന് മെഡിക്കല്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നു. തുടയെല്ല് പൊട്ടിമാറിയതിനെ തുടര്‍ന്ന് അരക്കെട്ടിന്റെ ഭാഗത്തുള്ള ഇടുപ്പെല്ലില്‍ നിന്നും അസ്ഥിയെടുത്താണ് തുടയില്‍ വച്ച് പിടിപ്പിച്ചിരിക്കുന്നത്. ഊന്ന് വടിയുടെ സഹായമില്ലാതെ ഷംസുദ്ദീന് ഒന്ന് നിവര്‍ന്ന് നില്‍ക്കാനോ ചെറുതായിട്ട് നടക്കുവാനോ സാധിക്കില്ല. തുടര്‍ച്ചയായുള്ള കാല്‍സ്യം കുത്തിവയ്ക്കുന്നത് മൂലം ഇപ്പോള്‍ കിഡ്‌നി രോഗവും പിടിപ്പെട്ട് കൂടാതെ ബ്ലഡ് കുറയുന്ന രോഗത്തിലുമായി. ആഴ്ചയില്‍ ശരീരത്തില്‍ രക്തം കയറ്റാനുള്ള ആശുപത്രി ചെലവാണെങ്കില്‍ 3000 രൂപയാവും. നിര്‍ദ്ധനരായ ഈ കുടുംബത്തിന് ഇത് താങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഒരു സഹോദരിയുടെ കൂടെയാണ് ഷംസുദ്ദീന്‍ കഴിഞ്ഞ് വരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 15000 രൂപ അനുവദിച്ചിട്ടും ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരേയും കിട്ടിയിട്ടില്ല. മന്ത്രി ഷിബു ബേബി ജോണിന്റെ ചികില്‍സാ ധന സഹായ നിധിയില്‍ നിന്നും 10,00രൂപ കിട്ടിയതല്ലാതെ മറ്റ് യാതൊരു ധനസഹായവും കിട്ടിയിട്ടില്ല. തന്റെ ചികില്‍സാ ചെലവിനായി സഹായിക്കുന്ന സുമനസ്സുകളെ പ്രതീക്ഷിക്കുകയാണ് ഷംസുദ്ദീന്‍. എസ്ബിടി ബാങ്ക് കരുനാഗപ്പള്ളി ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍-67186892091.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day