|    Dec 7 Wed, 2016 2:08 pm
FLASH NEWS

അസാധു നോട്ടുകള്‍: കുഞ്ഞിന് മരുന്നുവാങ്ങാനും പോലിസ് വേണം

Published : 10th November 2016 | Posted By: SMR

കൊച്ചി: അസാധു നോട്ടുകളോടുള്ള ബഹിഷ്‌കരണം മൂലം കുഞ്ഞിന് മരുന്നുവാങ്ങാന്‍ ആശുപത്രിയിലെത്തിയ ദമ്പതികള്‍ക്കും പോലിസിനെ ആശ്രയിക്കേണ്ടിവന്നു. ചക്കരപറമ്പ്് സ്വദേശികളായ അഫ്‌സല്‍-ഷൈനി ദമ്പതികളാണ്്് ഇന്നലെ രാവിലെ കുട്ടിയുമായി കൊച്ചിന്‍ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ടശേഷം മരുന്നുവാങ്ങാന്‍ ഫാര്‍മസിയിലെത്തി ആയിരത്തിന്റെ നോട്ട് നല്‍കി. എന്നാല്‍ ആയിരത്തിന്റെ നോട്ട് എടുക്കില്ലെന്നും മരുന്നു നല്‍കാന്‍ കഴിയില്ലെന്നും അധിക്യതര്‍ അറിയിച്ചു. എന്നാല്‍ തന്റെ പക്കല്‍ വേറെ കാശില്ലെന്നും കുട്ടിക്ക് മരുന്നില്ലാതെ പറ്റില്ലെന്നും അഫ്‌സല്‍ പറഞ്ഞെങ്കിലും ഫാര്‍മസിയിലുള്ളവര്‍ നോട്ട് സ്വീകരിക്കാനോ മരുന്നു നല്‍കാനോ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റവും ബഹളവുമായതോടെ അഫ്‌സല്‍ പരാതിയുമായി സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെത്തി. പോലിസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതോടെയാണ് കുഞ്ഞിന് മരുന്നുവാങ്ങാന്‍ സാധിച്ചതെന്ന് അഫ്‌സല്‍ പറഞ്ഞു. താന്‍ ആശുപത്രിയില്‍ മരുന്നിന് ബില്ലടയ്ക്കാന്‍ എത്തിയപ്പോള്‍ നാളെ ശസ്ത്രക്രിയയ്ക്കായി പണമടയ്ക്കാന്‍ എത്തിയ പലരും ആശുപത്രിക്കാര്‍ പണം സ്വീകരിക്കാത്തതിനാല്‍ നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അഫ്‌സല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day