|    Dec 3 Sat, 2016 11:13 pm
FLASH NEWS

അസാധുവായ നോട്ടുകള്‍ മാറാന്‍ പ്രധാനമന്ത്രിയുടെ അമ്മയും

Published : 16th November 2016 | Posted By: SMR

അഹ്മദാബാദ്: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹിരാബെന്നും ബാങ്കിലെത്തി. വീല്‍ച്ചെയറിലാണ് 97 കാരിയായ അവര്‍ ബന്ധുക്കളുമൊത്ത് റെയ്‌സന്‍ ഗ്രാമത്തിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിലെത്തിയത്. 4500 രൂപയുടെ നോട്ടുകള്‍ മാറി. 500ന്റെ നോട്ടുകളായിരുന്നു കൈവശം. നോട്ട് മാറ്റിയശേഷം 2000 രൂപയുടെ പുതിയ നോട്ട് അവര്‍ ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പമാണ് ഹിരാബെന്‍ താമസിക്കുന്നത്. തന്റെ 66ാം ജന്‍മവാര്‍ഷിക ദിനമായ സപ്തംബര്‍ 17ന് മോദി അനുഗ്രഹം തേടി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day