|    Dec 4 Sun, 2016 11:31 am

അസമില്‍ തട്ടിക്കൊണ്ടുപോയ വ്യാപാരികളെ വിട്ടയച്ചു

Published : 3rd November 2016 | Posted By: SMR

ഷില്ലോങ്: അസമില്‍ നിന്നു തട്ടിക്കൊണ്ടുപോയ 10 വ്യാപാരികളെ അപഹര്‍ത്താക്കള്‍ വിട്ടയച്ചു. മേഘാലയയിലെ സായുധസംഘടനാ അംഗങ്ങളാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പോലിസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ സൗത്ത് ഗാരോഹില്‍സിലെ വനത്തില്‍ നിന്ന് ഇവരെ നിരുപാധികം മോചിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് ആനന്ദ് മിശ്ര അറിയിച്ചു. വ്യാപാരികള്‍ ഇപ്പോള്‍ ഗാസുപാറ ഔട്ട്‌പോസ്റ്റിലാണെന്നും അവര്‍ ആരോഗ്യവാന്‍മാരാണെന്നും പോലിസ് പറഞ്ഞു. അസമിലെ മന്‍കാഷര്‍ മേഖലയില്‍ നിന്ന് ഒക്ടോബര്‍ 28നാണു സായുധസംഘം വ്യാപാരികളെ തട്ടിക്കൊണ്ടുപോയത്. ആഴ്ചച്ചന്തയിലേക്കു പോവുമ്പോഴായിരുന്നു റാഞ്ചല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day