|    Dec 4 Sun, 2016 11:34 am

അഷ്ടമിച്ചിറ ബാലഭവനിലെ ബാലപീഡനം; കെപിഎംഎസ് മാര്‍ച്ച് നടത്തി

Published : 10th November 2016 | Posted By: SMR

മാള: മാള അഷ്ടമിച്ചിറയിലെ ബ ാലഭവനിലെ ബാലപീഡനം സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ മാള പോലിസ് എസ്‌സി എസ്ടി വകുപ്പു പ്രകാരം കേസ്സെടുത്തു. ചാലക്കുടി ഡിവൈഎസ്പി അബ്ദുല്‍ വാഹിദിനാണ് അന്വേഷണ ചുമതല. അഷ്ടമിച്ചിറ ബാലഭനിലെ അന്തേവാസികളായ ഏഴ് ആദിവാസി കുട്ടികള്‍ക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് മാള കെപിഎംഎസ് യൂനിയന്‍ ബാലഭവനിലേക്ക് മാര്‍ച്ച് നടത്തി. കെപിഎംഎസ് മാള യൂനിയന്റെ ആഭിമുഖ്യത്തില്‍ അഷ്ടമിച്ചിറയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പുളിയിലകുന്നിലെ ബാലഭവനു സമീപം മാള സിഐ വി റോയിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി സിഎ ശിവന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ഭാരവാഹികളായ സെക്രട്ടറി ലോചനന്‍ അമ്പാട്ട്, പ്രസിഡന്റ് ബൈജു മണന്തറ എംപി സുബ്രന്‍, എം വി കുഞ്ഞുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രത്തിലെ അന്തേവാസികളായ ശ്രീജിത്ത് (13) ബിജു (10) മനു (14) മഞ് ജേഷ് (11) റെജി (9) ശ്രീകുമാര്‍ (9) സനല്‍ (15) എന്നീ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റതായി പരാതിയുള്ളത്. എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പോങ്ങിന്‍ചുവട് ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് നേരെ നിരന്തര പീഡനമുണ്ടായതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം കുട്ടികള്‍ തങ്ങളുടെ ബാലഭവന്റെ മതില്‍ ചാടിക്കടന്ന് വീടുകളിലേക്ക് പോവാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പുളിയിലക്കുന്നില്‍ നിന്നും  കൊരട്ടിയിലെത്തിയ കുട്ടികളെ ബാലഭവന്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day