|    Dec 6 Tue, 2016 11:20 pm
FLASH NEWS

അശ്ലീല വീഡിയോ: മുഖ്യമന്ത്രി വിശദീകരണം തേടി

Published : 12th November 2016 | Posted By: SMR

ബംഗളൂരു: കര്‍ണാടക മന്ത്രി തന്‍വീര്‍ സെയ്ദ് പൊതുപരിപാടിക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്ന ആരോപണത്തെക്കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. റിപോര്‍ട്ട് കണ്ടതിനു ശേഷം സംഭവത്തില്‍ അന്വേഷണം വേണമോയെന്നു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെയ്ദിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയ്മ്പൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി പരിപാടിക്കിടെ മന്ത്രി വാട്‌സ്ആപ്പില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ ആണു പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day