|    Dec 4 Sun, 2016 11:54 pm
FLASH NEWS

അശ്ലീല ദൃശ്യവിവാദം: കര്‍ണാടക മന്ത്രി മുഖ്യമന്ത്രിയെ കണ്ടു

Published : 14th November 2016 | Posted By: SMR

ബംഗളൂരു: മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടുെവന്ന ആരോപണവുമായി ബന്ധപ്പെട്ടു വിവാദ കര്‍ണാടക മന്ത്രി തന്‍വീര്‍ സേട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ഏതന്വേഷണവും നേരിടാന്‍ സന്നദ്ധനാണന്നു മുഖ്യമന്ത്രിയെ അറിയിച്ചതായി സേട്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഏതു നടപടിയും സ്വീകരിക്കും. താന്‍ അശ്ലീല ചിത്രം കണ്ടുവെന്നു പ്രചരിപ്പിച്ച ടിവി ന്യൂസ് ചാനല്‍ റിപോര്‍ട്ടര്‍ക്കും കാമറാമാനുമെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ പൂര്‍ണരൂപം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുമുണ്ട്. മന്ത്രി പറഞ്ഞു. വ്യാഴാഴ്ച റായ്പൂര്‍ ജില്ലയില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി അശ്ലീലദൃശ്യം കണ്ടുവെന്നാണാരോപണം. പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day