|    Dec 8 Thu, 2016 5:22 pm
FLASH NEWS

അവിവാഹിതരായ ബിജെപി നേതാക്കള്‍ക്ക് വിവാഹക്കാലമറിയില്ല

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനത്തിനായി വിവാഹകാലം തിരഞ്ഞെടുത്തത് ബിജെപി നേതാക്കളില്‍ അധികവും അവിവാഹിതര്‍ ആയതിനാലാണെന്ന കണ്ടെത്തലുമായി യോഗ ഗുരു ബാബാ രാംദേവ്. ബിജെപി നേതാക്കളില്‍ അധികവും അവിവാഹിതരാണ്. ധാരാളം വിവാഹങ്ങള്‍ നടക്കുന്ന സമയമാണിതെന്ന് അവര്‍ ഓര്‍ത്തില്ല. അതായിരുന്നു തെറ്റ്, രാം ദേവ് അഭിപ്രായപ്പെട്ടു. ഒരുമാസം കഴിഞ്ഞാണ് നോട്ട് നിരോധനം നടപ്പിലാക്കിയിരുന്നതെങ്കില്‍ വിവാഹങ്ങളെ ഇത്രയധികം ബാധിക്കില്ലായിരുന്നു. ആര്‍ക്കും സ്ത്രീധനം ആവശ്യപ്പെടാന്‍ സാധിച്ചില്ല എന്നതാണ് സംഭവിച്ച ഒരു നല്ല കാര്യമെന്നും രാംദേവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day