|    Dec 4 Sun, 2016 1:42 pm

അവശനിലയിലായ വൃദ്ധയെയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 10th November 2016 | Posted By: SMR

കാട്ടാക്കട: ആരും സഹായത്തിനില്ലാതെ അവശനിലയില്‍ വീടിനുള്ളില്‍  കിടന്ന വൃദ്ധയെയും മകളെയും എംഎല്‍എയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.  കാട്ടാക്കട പഞ്ചായത്തില്‍  തൂങ്ങാംപാറ വെള്ളമാനൂര്‍കോണത്തു ശാരദ (80) മകള്‍ ലീല (65) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത പ്രമേഹ രോഗവും മറ്റു നിരവധി രോഗങ്ങളും കൊണ്ട് അവശരായിരുന്ന ഇരുവരുടെയും കാലുകള്‍ വൃണം വന്ന് പഴുത്ത് പുഴുവരിക്കുന്ന നിലയിലായിരുന്നു. പതിനഞ്ചു ദിവസമായി ഈ വീട്ടില്‍ ഇവര്‍ മാത്രമായിരുന്നു. ചെറുമകനും ഭാര്യയുമാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇയാള്‍ തമിഴ്‌നാട്ടില്‍ ജോലിക്കു പോയതോടെ പതിനഞ്ചു ദിവസം മുമ്പ് അയാളുടെ ഭാര്യയും സ്വന്തം വീട്ടിലേക്കു പോയി. അതോടെ ഇവര്‍ക്ക് സഹായത്തിന് ആരും ഇല്ലാതായി. കിടന്ന കിടപ്പില്‍ തന്നെ പ്രാഥമികകൃത്യം നടത്തിയിരുന്ന ഇവര്‍ പട്ടിണിയിലുമായി. ഇടയ്ക്കിടെ അയല്‍വാസികള്‍ നല്‍കിയിരുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയം. ഇവരുടെ ദയനീയ സ്ഥിതിയെ കുറിച്ച് നാട്ടുകാര്‍ പ്രദേശത്തെ ആശാവര്‍ക്കര്‍മാരെയും ആരോഗ്യവകുപ്പ് അധികാരികളെയും വിവരമറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുണ്ട്.  ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ കാട്ടാക്കട എംഎല്‍എ ഐ. ബി സതീഷ് തന്നെ നേരിട്ടെത്തി ഇവരെ ജനറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day