|    Dec 5 Mon, 2016 3:50 am

അവധി എടുക്കുന്ന പൈലറ്റുമാരെ വീട്ടില്‍ പോയി പരിശോധിക്കും

Published : 16th November 2016 | Posted By: Navas Ali kn

cockpit-1

്‌ന്യൂഡല്‍ഹി:  നിരന്തരം അസുഖം പറഞ്ഞ് അവധി എടുക്കുന്ന പൈലറ്റുമാരെ ഡോക്ടര്‍മാര്‍ വീട്ടില്‍ പോയി പരിശോധിക്കാന്‍ നിര്‍ദ്ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പൈലറ്റുമാര്‍ ജോലി ചെയ്യുന്ന വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജെറ്റ് എയര്‍വെയ്‌സ് ജോലി സമയം ക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് പൈലറ്റുമാര്‍ നിരന്തരം സിക്ക് ഓഫ് എടുക്കുന്നതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വ്വീസുകള്‍ താളം തെറ്റിയിരുന്നു. യാത്രക്കാര്‍ കൂടുതലുള്ള അവധി ദിവസങ്ങളിലും ആഘോഷ ദിനങ്ങളിലുമാണ് പൈലറ്റുമാര്‍ കൂട്ടമായി മെഡിക്കല്‍ അവധി എടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ജോലി പട്ടിക ജെറ്റ് എയര്‍വെയ്‌സ് നടപ്പിലാക്കിയത്. പുതിയ ജോലി ക്രമീകരണം മനുഷ്യത്വ രഹിതമാണന്നാണ് പൈലറ്റുമാര്‍ വ്യക്തമാക്കുന്നത്. മംഗ്ലൂരു വിമാനാപകടം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ക്രമീകരണം പിന്‍വലിക്കണമെന്നാണ് പൈലറ്റുമാര്‍ ആവശ്യപ്പെടുന്നു. ഇതു പിന്‍വലിക്കാനായി പൈലറ്റുമാര്‍ ഒപ്പു ശേഖരണവും ആരംഭിച്ചിട്ടുണ്ട്. 102 വിമാനങ്ങളുള്ള ജെറ്റ് എയര്‍വെയ്‌സില്‍ 1200 പൈലറ്റുമാരാണ് ജോലി നോക്കുന്നത്. പൈലറ്റുമാരുടെ രോഗാവധി കാരണം ഈയിടെ 50 തോളം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 244 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day