|    Dec 5 Mon, 2016 3:51 am

അവദിദിനത്തിലും ജനം ബാങ്കുകള്‍ക്ക് മുന്നില്‍

Published : 14th November 2016 | Posted By: SMR

തൃശൂര്‍: അവധി ദിനത്തിലും ബാങ്കുകള്‍ക്ക് മുന്നില്‍ നോട്ടുകള്‍ മാറാനായി ആളുകളുടെ നീണ്ട ക്യൂ. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇന്നലെയും ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ബാങ്കിങ് സമയം ആരംഭിച്ചതുമുതല്‍ മിക്ക ബാങ്കുകള്‍ക്ക് മുന്നിലും വലിയ ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. ബാങ്കുകളിലേക്ക് ഇന്നലെ കൂട്ടമായെത്തിയവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികള്‍. പണം ലഭിക്കാതെയും നാട്ടിലേക്ക് പണമയക്കാതെയും വലഞ്ഞവരാണ് അവധി ദിനമായ ഇന്ന് ബാങ്കുകളിലേക്ക് എടിഎം, സിഡിഎം സേവനങ്ങള്‍ തേടി ഒഴുകിയെത്തിയത്. അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധി കേരളത്തില്‍ തൊഴില്‍ തേടിയെത്തിയ ഇതര സംസ്ഥാനക്കാര്‍ക്ക് ദോഷകരമായി. കൈയിലുള്ള പണം മാറ്റിയെടുക്കാനും എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കാനും സിഡിഎമ്മുകളിലൂടെ നാട്ടിലേക്ക് പണമയക്കാനും ആയിരങ്ങളാണ് ബാങ്കുകളില്‍ തടിച്ചു കൂടിയത്. തൃശൂര്‍ നടുവിലാല്‍, എംജി റോഡ് എന്നിവിടങ്ങളിലുള്ള ബാങ്ക് ശാഖകളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു ഇന്ന് പ്രകടമായത്. ചില്ലറ ലഭിക്കാതെ ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെടുന്നവര്‍ ഇവര്‍ക്കിടയിലുണ്ട്. ആഴ്ചകളില്‍ നാട്ടിലേക്ക് പണം അയക്കുന്നവരും പുതിയ പ്രതിസന്ധിയില്‍ കുരുങ്ങി. ബാങ്കുകളില്‍ അപേക്ഷ പൂരിപ്പിക്കുന്നതും മറ്റ് നടപടി ക്രമങ്ങളും ഇവര്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു. പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ല. അതാണ് തിരിച്ചടിയായി മാറിയത്. ഏറെ നേരം ബാങ്കുകളില്‍ കാത്ത് നിന്ന് പണം നിക്ഷേപിക്കാനായെങ്കിലും ബാങ്കുകളിലെ കറന്‍സി ക്ഷാമം മൂലം നിത്യവൃത്തിക്കുള്ള പണം ലഭിക്കാതെ നട്ടം തിരിയുന്ന അവസ്ഥയിലാണ് ഇക്കൂട്ടരില്‍ ഭൂരിഭാഗവും.ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day