|    Dec 4 Sun, 2016 9:45 pm
FLASH NEWS

അവതാര്‍ ജ്വല്ലറി തട്ടിപ്പ്: രണ്ടാംപ്രതി അറസ്റ്റില്‍

Published : 3rd November 2016 | Posted By: SMR

തൃശൂര്‍: അവതാര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാംപ്രതിയെ ഈസ്റ്റ് പോലിസ് പിടികൂടി. ചാലിശ്ശേരി സ്വദേശി ഉരുപ്പിടിയില്‍ വീില്‍ ഫൈസല്‍ ബാബു(43) ആണ് അറസ്റ്റിലായത്.
പ്രശസ്ത സിനിമാതാരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം നിക്ഷേപ സമാഹരണം നടത്തി നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു അവതാര്‍ ഗ്രൂപ്പ്. കേസില്‍ ആറു പ്രധാന പ്രതികളാണുള്ളത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. ഈസ്റ്റ് എസ്‌ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ ചാലിശ്ശേരിയില്‍ നിന്നുമാണ് അന്വേഷണസംഘം ഫൈസലിനെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day