|    Dec 9 Fri, 2016 8:49 pm
FLASH NEWS

അവഗണനയും വികസന മുരടിപ്പും; കരിയില്‍ കോളനിവാസികള്‍ വള്ളത്തില്‍ നില്‍പ്പ് സമരം നടത്തി

Published : 21st October 2016 | Posted By: SMR

കുമരകം: വെള്ളത്താല്‍ ചുറ്റപ്പെട്ട കരിയില്‍ ഹരിജന്‍ കോളനിയോട് വര്‍ഷങ്ങളായി അധികൃതര്‍ കാട്ടുന്ന അവഗണനക്കെതിരേ കോളനി നിവാസികള്‍ ഇന്നലെ വള്ളത്തില്‍ നില്‍പ്പു സമരം നടത്തി. തകര്‍ന്ന കരീപാലത്തിനു സമീപം നടത്തിയ വള്ളത്തിലെ നില്‍പ്പു സമരം കോളനി നിവാസികളുടെ ദുരിത പൂര്‍ണമായ ജീവിതത്തിന്റെ നേര്‍കാഴ്ചയായി. സ്ത്രീകളും കുട്ടികളും വള്ളത്തിലും പാലത്തിലുമായി രാവിലെ എട്ടു മുതല്‍ നടത്തിയ നില്‍പ് സമരത്തില്‍ വാര്‍ഡ് അംഗം പി കെ സേതുവും അണിചേര്‍ന്നു. പാലവും റോഡുമില്ലാത്തതിനാല്‍ പുറംലോകവുമായി ബന്ധമില്ലാത്ത സ്ഥിതിയില്‍ ഒറ്റപ്പെട്ടു കഴിയുന്ന 100ലേറെ ഹരിജന്‍കുടുംബങ്ങളാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേള്‍ഡ് മിഷന്‍ സ്ഥാപിച്ച തടിപ്പാലമായിരുന്നു കോളനി നിവാസികളുടെ ആശ്രയം. 2013ല്‍ 97 ലക്ഷം രൂപ പാലത്തിന് അനുവദിച്ചെങ്കിലും തുക അപര്യാപ്തമായതിനാല്‍ പണി ഏറ്റെടുക്കാന്‍ ആളില്ലാതെ തുക പാഴായി. തുടര്‍നടപടികള്‍ നടത്താതെ കുമരകം പഞ്ചായത്തും എംഎല്‍എ യും കോളനിയെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പാലം, റോഡ്, കുടിവെള്ളം എന്നീ പ്രധാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതുവരെ വിവിധ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day