|    Dec 9 Fri, 2016 6:57 pm
FLASH NEWS

അവകാശികളില്ലാത്ത 741 വാഹനങ്ങള്‍ ലേലം ചെയ്യും

Published : 22nd October 2016 | Posted By: SMR

പാലക്കാട്: ജില്ലയില്‍ വിവിധ കേസുകളിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് പിടിച്ചെടുത്ത് പോലിസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ലേലം ചെയ്യുന്നു. അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 741 വാഹനങ്ങളാണ് ലേലം ചെയ്യുകയെന്ന് ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു. ടൗണ്‍ സൗത്ത് , ട്രാഫിക്, ടൗണ്‍ നോര്‍ത്ത്, മങ്കര, കസബ, വാളയാര്‍, ഹേമാംബികാ നഗര്‍, മലമ്പുഴ, കോങ്ങാട്, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, കോട്ടായി, വടക്കഞ്ചേരി, മംഗലംഡാം, കുഴല്‍മന്ദം, പുതുനഗരം, നെന്മാറ, കൊല്ലങ്കോട്, ചെര്‍പ്പുളശ്ശേരി , ശ്രീകൃഷ്ണപുരം, പട്ടാമ്പി, ചാലിശ്ശേരി, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, ഷോളയൂര്‍ പോലിസ്  സ്റ്റേഷന്‍ പരിസരത്ത് അതത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ വാഹനം സൂക്ഷിച്ചിട്ടുണ്ട്. ഈ വാഹനങ്ങളില്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മുമ്പാകെ അവകാശം ഉന്നയിക്കാം. നിശ്ചിത കാലാവധിക്കകം അവകാശ വാദം ഉന്നയിക്കാത്ത പക്ഷം വാഹനങ്ങള്‍ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് പരസ്യമായ പൊതുലേലം വഴി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടും. എംഎസ്ടിസി ലിമിറ്റഡിന്റെ ാേെരലരീാാലൃരല.രീാ വഴിയാണ് ഇ-ഓക്ഷന്‍ നടത്തുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day