|    Dec 11 Sun, 2016 5:23 pm
FLASH NEWS

അഴുക്കിനു പകരം അഴക് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

Published : 27th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ പുഴകള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവ മാലിന്യമുക്തമാക്കുന്നതിന് അഴുക്കിനു പകരം അഴക് എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതിക്ക് രൂപംനല്‍കി. ജില്ലാ ഭരണകൂടം, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഓരോ പ്രദേശത്തും മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കും. എന്‍സിസി-എന്‍എസ്എസ് വോളന്റിയര്‍മാര്‍, വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് ജീവനക്കാര്‍, കുടുംബശ്രീ-സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പദ്ധതിയില്‍ പങ്കാളികളാവും.  ഇതിനായി 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. വേനല്‍ വരുന്നതിനു മുമ്പേ എല്ലാ ജലസ്രോതസ്സുകളും ശുചീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഇതിന്റെ മുന്നോടിയായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ വിപുലമായ യോഗം വിളിച്ച് കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. വൃത്തിയാക്കിയ ശേഷം അവയില്‍ വീണ്ടും മാലിന്യങ്ങള്‍ കുന്നുകൂടുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കൈക്കൊള്ളും. ജലസ്രോതസ്സുകളോടനുബന്ധിച്ച് അനുയോജ്യമായ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തും. ഇതിനാവശ്യമായ ചെടികള്‍ നല്‍കാന്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സന്നദ്ധത അറിയിച്ചിട്ടുണ്ട്.  ഇത്തവണ വരള്‍ച്ച രൂക്ഷമാവാനിടയുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മഴവെള്ളം പരമാവധി സംരക്ഷിക്കുന്നതിന് മഴക്കുഴികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഗ്രാമതലത്തില്‍ നടപ്പാക്കാനും മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക