|    Dec 4 Sun, 2016 11:34 am

അഴിയൂരില്‍ വീണ്ടും മോഷണം: രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളെ പിടികൂടിയില്ല

Published : 7th November 2016 | Posted By: SMR

വടകര: ചോമ്പാല പോലിസ് സ്റ്റേഷന്‍ പരിധിയിലെ അഴിയൂരില്‍ വീണ്ടും മോഷണം. അഴിയൂരിലെ കോവുക്കലിലാണ് ഗൃഹനാഥയെ അടിച്ചുവീഴ്ത്തി മകളുടെ സ്വര്‍ണമാല കവര്‍ന്നത്. കോവുക്കല്‍ രാജേഷ് വില്ലയില്‍ ലീലയെ അടിച്ചു വീഴ്ത്തി മകള്‍ ബേബിയുടെ കഴുത്തിലണിഞ്ഞ ഒരു പവന്റെ സ്വര്‍ണമാല രണ്ടംഘ സംഘമാണ് കവര്‍ച്ച നടത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ അടിച്ചു തകര്‍ത്ത് കിടപ്പുമുറിയില്‍ എത്തിയ മോഷ്ടാക്കളുടെ ശബ്ദം കേട്ട് ഉണര്‍ന്ന ലീലയെ അടിച്ചു വീഴ്ത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന മകള്‍ ബേബിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവരുകയായിരുന്നു.
ഇവിടത്തെ കവര്‍ച്ചയ്ക്ക് ശേഷം സമീപത്തെ മറ്റു വീടുകളിലും കവര്‍ച്ചാ ശ്രമം നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സ്ത്രീകള്‍ മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ലീലയുടെ മകന്‍ രാജേഷ് ബാബു ചോമ്പാല പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ചോമ്പാല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നിരവധി മോഷണങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പുരുഷന്‍മാരില്ലാത്ത വീട്, സ്ഥാപനങ്ങള്‍, ദേശീയപാതയരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് വന്‍ മോഷണം സംഘം തന്നെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഴിയൂരിലെ ദേശീയപാതക്ക് സമീപമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയത്.
ഫോറന്‍സിക് വിദഗ്ധരടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ പ്രതികളെ പോ ലും പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day