|    Dec 9 Fri, 2016 6:58 pm
FLASH NEWS

അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് ‘വിസില്‍ ബ്ലോവര്‍’ അവാര്‍ഡ്

Published : 26th November 2016 | Posted By: SMR

തൊടുപുഴ: വന്‍ അഴിമതിക്കാരെ വെളിച്ചത്തു കൊണ്ടുവരുന്നവര്‍ക്കായി വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ വിസില്‍ ബ്ലോവര്‍ അവാര്‍ഡ് നല്‍കുന്നു. ലോക അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒമ്പതിനായിരിക്കും എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുക. ഒരു കോടിയിലധികം തുകയുടെ അഴിമതി പുറത്തുകൊണ്ടുവരുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍- ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ (വിസില്‍ ബ്ലോവര്‍) തുടങ്ങിയവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് അവാര്‍ഡ്. ചൂണ്ടിക്കാണിക്കപ്പെട്ട അഴിമതിയില്‍ കുറ്റപത്രം നല്‍കിയതോ അഴിമതി കാരണം നഷ്ടപ്പെടുമായിരുന്ന പൊതുസ്വത്ത്, കോടതി/സര്‍ക്കാര്‍ നടപടികളിലൂടെ വീണ്ടെടുക്കപ്പെട്ട സംഭവങ്ങളോ ഉണ്ടെങ്കില്‍ അതിനു നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം.വലിയ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ പ്രോല്‍സാഹനം എന്ന നിലയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സംഭവങ്ങളാണ് പ്രധാനമായും അവാര്‍ഡിന് പരിഗണിക്കുക. വന്‍ അഴിമതികള്‍ പലപ്പോഴും മൂടിവയ്ക്കപ്പെടുന്നു. വലിയ അഴിമതിക്കാര്‍ കൂടുതല്‍ ശക്തരാണെന്നതിനാല്‍ വെല്ലുവിളി നേരിട്ട് അഴിമതി പുറത്തു കൊണ്ടുവരേണ്ടി വന്നേക്കാം. ഇതാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനു സാഹചര്യം ഒരുക്കിയത്.പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിസില്‍ ബ്ലോവേഴ്‌സ് അപേക്ഷാ ഫോറത്തില്‍ വിവരം രേഖപ്പെടുത്തിയാല്‍ ഒരുഘട്ടത്തിലും പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് അറിയിച്ചു.തിരഞ്ഞെടുക്കപ്പെട്ടാല്‍ അവാര്‍ഡ് തുക അപേക്ഷകന്റെ അക്കൗണ്ടിലേയ്ക്കു വിജിലന്‍സ് അയയ്ക്കും. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ ഡിസംബര്‍ ഒന്നിനു മുമ്പായി ഓരോ സര്‍ക്കാര്‍ വകുപ്പിലും സ്ഥാപനങ്ങളിലും എല്ലാ തരത്തിലുമുള്ള അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് വിസില്‍ ബ്ലോവര്‍ അവാര്‍ഡ് നല്‍കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day