|    Dec 11 Sun, 2016 7:44 am

അഴിമതിക്കെതിരായ പ്രവര്‍ത്തനം തെറ്റായി വ്യാഖ്യാനിക്കുന്നു:മുഖ്യമന്ത്രി

Published : 31st October 2016 | Posted By: mi.ptk

pinarayi-

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ചില കോണുകളില്‍നിന്ന് ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികള്‍ അഴിമതിയെ സഹായിക്കലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരോട് സര്‍ക്കാരിന് മൃദു സമീപനമില്ല. ജനത്തിന് നല്ല ജീവിതം ഉറപ്പു വരുത്താനുള്ള കാവലാളായാണ് പൊലിസ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക