|    Dec 7 Wed, 2016 9:48 pm
FLASH NEWS

അല്‍ഖാഇദ ബന്ധം: അറസ്റ്റിലായവര്‍ നിരപരാധികളെന്ന് ബന്ധുക്കള്‍

Published : 30th November 2016 | Posted By: SMR

മധുര: അല്‍ഖാഇദ ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും തമിഴ്‌നാട്, തെലങ്കാന പോലിസും ചേര്‍ന്ന് പിടികൂടിയ മധുര സ്വദേശികള്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍. ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതാവാമെന്നും അവരുടെ നീക്കത്തില്‍ സംശയമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. സുലൈമാന്‍, സംസം കരീം രാജ, അബ്ബാസ് അലി എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ചിറ്റൂര്‍, നെല്ലൂര്‍, കൊല്ലം, മലപ്പുറം, മൈസൂരു എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഇവര്‍ക്ക് ബന്ധമുള്ളതായി എന്‍ഐഎ സംശയിക്കുന്നു. ആറ് രാജ്യങ്ങളുടെ എംബസികളിലേക്ക് ആക്രമണ ഭീഷണി മുഴക്കി ഫോണ്‍ ചെയ്തതും ഇവരാണെന്നാണ് പോലിസ് പറയുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നാണ് എന്‍ഐഎ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് അബ്ബാസ് അലിയെ കൊണ്ടുപോയതെന്ന് സഹോദരന്‍ മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു. ഏറെ നേരത്തിന് ശേഷവും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മധുര പോലിസില്‍ പരാതി നല്‍കി. പിന്നീട് ചാനല്‍ വാര്‍ത്തയില്‍ നിന്നാണ് മറ്റു രണ്ട് പേര്‍ക്കൊപ്പം അബ്ബാസ് അലിയെയും അറസ്റ്റ് ചെയ്‌തെന്നും അവരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തെന്നും അറിഞ്ഞത്. വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയ അബ്ബാസില്‍ നിന്ന് എങ്ങനെയാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിക്കുകയെന്ന് ഇസ്മാഈല്‍ ചോദിക്കുന്നു.
കോടതി പരിസരങ്ങളില്‍ സ്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ബേസ് മൂവ്‌മെന്റ് എന്ന സംഘടനയില്‍ സുലൈമാന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഘടനയുടെ പ്രാദേശിക നേതാവാണ് ഇയാളെന്നും ബംഗളൂരു പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കോടതി പരിസരങ്ങളില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മുഹമ്മദ് അയ്യൂബിന്റെയും മധുര സ്വദേശി അലി (25) യുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അയ്യൂബിനെയും സ്വകാര്യ കമ്പനി ജീവനക്കാരനായ അലിയെയും പിടികൂടിയത്. പോലിസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും മകനെ വ്യാജകേസില്‍ കുടുക്കുകയായിരുന്നുവെന്നും അയ്യൂബിന്റെ മാതാവ് താഗപന്‍ നചിയാറും പിതാവ് മുഹമ്മദ് തസ്‌ലിമും വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ട് 6.30ന് നമസ്‌കരിക്കാന്‍ പുറത്തുപോയ അയ്യൂബ് പിന്നീട് തന്നെ വിളിച്ച് ഓഫിസില്‍ ചില ജോലിയുള്ളതിനാല്‍ അങ്ങോട്ട് പോവുകയാണെന്ന് അറിയിച്ചിരുന്നുവെന്ന് നചിയാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day