|    Dec 11 Sun, 2016 3:24 pm
FLASH NEWS

അറേബ്യന്‍ ഫ്രെയിംസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പെരിന്തല്‍മണ്ണയില്‍

Published : 25th October 2016 | Posted By: SMR

മലപ്പുറം: കൊച്ചി മെട്രോ ഷോ ര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ യുഎഇ ചാപ്റ്ററായ കൊച്ചി മെട്രോ യുഎഇ സംഘടിപ്പിക്കുന്ന അറേബ്യന്‍ ഫ്രെയിംസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 25, 26, 27 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും. പെരിന്തല്‍മണ്ണ നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആദ്യമായാണ് പ്രവാസികളുടെ സിനിമാസംരംഭങ്ങള്‍ക്കായുള്ള മല്‍സരവിഭാഗങ്ങള്‍ അടക്കമുള്ള ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസികള്‍ നിര്‍മിച്ച മലയാളവും തമിഴും അടക്കമുള്ള ഇതര ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ചെയ്ത സംരംഭങ്ങള്‍ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയില്‍ കോംപറ്റീഷന്‍ വിഭാഗവും നോണ്‍ കോംപറ്റീഷന്‍ വിഭാഗവും ഉണ്ടാവും.  കൂടാതെ ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് സ്‌ക്രിപ്റ്റ്, ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് ആക്ട്രസ്, ബെസ്റ്റ് കാമറ, ബെസ്റ്റ് എഡിറ്റിങ്, ബെസ്റ്റ് സൗണ്ട് എന്നീ വിഭാഗങ്ങളില്‍ മല്‍സരങ്ങളുണ്ട്.
ഫെസ്റ്റിവലിന്റെ ലോഞ്ച് ഫെസ്റ്റ് ഇന്നു രണ്ടിനു പെരിന്തല്‍മണ്ണ ഹൈടണ്‍ ഹോട്ടലില്‍ നടക്കും. സിനിമാപ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക