|    Dec 5 Mon, 2016 10:03 pm
FLASH NEWS

അറിവ് കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവണം: പാളയം ഇമാം

Published : 26th November 2016 | Posted By: SMR

കാര്യവട്ടം: ജ്ഞാനശാസ്ത്രവും അറിവും ഓരോ കാലഘട്ടത്തിന്റെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവണമെന്നു പാളയം ഇമാം വി പി സുഹൈബ് മൗലവി. ഓരോ വിജ്ഞാനശാഖയ്ക്കും സമൂഹത്തില്‍ ബദലുകള്‍ സമര്‍പ്പിക്കാനാവണം. അങ്ങനെയുള്ള ബദലുകള്‍ തേടുന്ന പ്രക്രിയാണ് അക്കാദമിക് സെമിനാറുകള്‍. കേരള സര്‍വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം അറബി വിഭാഗം മുന്‍ മേധാവി ഡോ. എ നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അറബി വിഭാഗം തലവന്‍ ഡോ. എ എസ് താജുദ്ദീന്‍, ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകന്‍ അശ്‌റഫ് കടക്കല്‍, എം പി സിദ്ദീഖ്, ഹാരിസ് വാഫി, റഫീഖ് വാഫി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day