|    Dec 9 Fri, 2016 7:01 pm
FLASH NEWS

അര്‍ധരാത്രിയില്‍ സെപ്ടിക് ടാങ്ക് പൊട്ടിത്തെറിച്ചു

Published : 21st November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം അര്‍ധരാത്രിയില്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറി. പരിസരവാസികള്‍ പരിഭ്രാന്തരായി. 62ാം മൈല്‍ വക്കച്ചന്‍ കോളനിയില്‍ താമസം മാളിയേക്കല്‍ വീട്ടില്‍ ഗോപിയുടെ വീടിനോടു ചേര്‍ന്ന സെപ്റ്റിക് ടാങ്കാണു കഴിഞ്ഞ ദിവസം അര്‍ധരാത്രി 12.30നു പൊട്ടിതെറിച്ചത്. ടാങ്കിന്റെ മുകള്‍ ഭാഗത്തെ സിമന്റ് സ്ലാബുകള്‍ പൊട്ടിയതിന്റെ കഷണങ്ങള്‍ സമീപത്തെ വീടുകളുടെ പരിസരത്ത് ചെന്ന് പതിച്ചു.രാത്രിയില്‍ ശബ്ദംകേട്ട് കോളനിയിലെ ജനങ്ങള്‍ പരിഭ്രാന്തരായി. 50 വീടുകള്‍ ഈ പ്രദേശത്തുണ്ട്. സെപ്ടിക്് ടാങ്കിന് എയര്‍ ഹോള്‍ സ്ഥാപിച്ചിരുന്നില്ല. ടാങ്കില്‍ വിഷ വാതകം നിറഞ്ഞ് പൊട്ടിയതാവുമെന്ന് പോലിസ് നടത്തിയ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയില്‍ സെപ്ടിക് ടാങ്കിന് സമീപത്തായുള്ള മാലിന്യക്കുഴി തീകത്തിച്ച നിലയിലായിരുന്നു. പരിസരവാസികള്‍ പലരും സംഭവത്തില്‍ ദുരൂഹതയുള്ളതായി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day