|    Dec 2 Fri, 2016 11:30 pm
FLASH NEWS

അരൂര്‍ അപകടം: കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെത്തി

Published : 19th November 2016 | Posted By: SMR

അരൂര്‍: അരൂര്‍-കുമ്പളം പാലത്തില്‍ നിന്നു വാഹനം കായലില്‍ വീണു കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെത്തി. ചേര്‍ത്തല പാണാവള്ളി സ്വദേശിയും വാന്‍ ഡ്രൈവറുമായ നിജാസ് അലി(44), നേപ്പാള്‍ സ്വദേശികളായ ലുഖ്മാന്‍ ഹലെ (32), സുരേഷ് (27) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മധു ഖത്രി (30), ഹിമന്‍ലാല്‍ ഖത്രി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. വാന്‍ ഡ്രൈവറായ നിജാസിനെ പെരുമ്പടപ്പില്‍ നിന്നും നേപ്പാള്‍ സ്വദേശികെള പാലത്തിന്റെ സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച വൈകീട്ടോടെയാണ് അരൂര്‍ കുമ്പളം പഴയ പാലത്തില്‍ നിന്നു നിയന്ത്രണം തെറ്റിയ വാന്‍ കൈതപ്പുഴ കായലിലേക്കു വീണത്. അപകടത്തില്‍പ്പെട്ട ഒമ്പതു പേരില്‍ നാലു പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അഞ്ചു മണിയോടെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് നാട്ടുകാരും കാണാതായ നിജാസ് അലിയുടെ ബന്ധുക്കളും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. രാത്രിയില്‍ പോലിസും നേവിയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇന്നലെ രാവിലെയോടെ വിവിധ സ്ഥലങ്ങളില്‍ നിന്നു മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. നേവി, ഫയര്‍ഫോഴ്‌സ്, പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. അതേസമയം, ജീപ്പിനു പിന്നില്‍ വാഹനമിടിച്ചാണോ അപകടമുണ്ടായതെന്ന് പോലിസ് സംശയിക്കുന്നുണ്ട്. പാലത്തിന്റെ കൈവരി അഞ്ചു മീറ്ററോളം തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ച  അരൂക്കുറ്റി സെയ്തലവിയുടെ മകന്‍ നിജാസ് അലി(34)യുടെ മൃതദേഹം വടുതല കാട്ടുപുറം പള്ളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഖബറടക്കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടതിന് ശേഷം വൈകീട്ട് അഞ്ച് മണിയോടെഖബറടക്കി.ഐഷയാണ് മാതാവ്. ഭാര്യ: സുമയ്യ. ഏകമകള്‍ ഫാത്തിമ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day