|    Dec 9 Fri, 2016 6:58 pm
FLASH NEWS

അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 21st October 2016 | Posted By: SMR

കയ്പമംഗലം: അരക്കിലോ കഞ്ചാവുമായി യുവാവിനെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി മാണിയത്ത് വീട്ടില്‍ അജ്മലാണ് ജില്ല പോലിസ് മേധാവി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട എഎസ്പി മെറിന്‍ ജോസഫിന് വിദ്യാര്‍ഥികളില്‍ നിന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിഞ്ഞനം ആര്‍എംവിഎച്ച് സ്‌കൂളിന്റെ പരിസരത്ത് നടത്തിയ നിരീക്ഷണത്തിലാണ് അര കിലോ കഞ്ചാവുമായി അജ്മലിനെ അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഒരു പൊതിക്ക് 1000 രൂപ നിരക്കിലാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ സിഐ പിസി ബിജുകുമാര്‍, മതിലകം എസ്.ഐ കെ എസ് സുശാന്ത്, കണ്‍ട്രോള്‍ റൂം എസ്.ഐ വേണു, സീനിയര്‍ സിപിഒമാരായ അഷ്‌റഫ്, ഗോപി, തോമസ്, സന്തോഷ്, അനൂപ്, പ്രദീപ്, സുദര്‍്ശനന്‍, ബിജു, ഉണ്ണികൃഷ്ണന്‍, രാജീവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day