|    Dec 9 Fri, 2016 10:50 pm
FLASH NEWS

അയ്യപ്പ മഹാസംഗമത്തിന് മുന്നോടിയായുള്ള രഥയാത്ര തുടങ്ങി

Published : 4th November 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച്ച ആറന്‍മുളയില്‍ നടക്കുന്ന അയ്യപ്പ മഹാസംഗമത്തിന് മുന്നോടിയായി അയ്യപ്പ ജ്യോതിരഥയാത്ര നിലക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നു പര്യടനം ആരംഭിച്ചു. അയ്യപ്പസേവാസമാജം വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് രഥയാത്ര ഉദ്ഘാടനം ചെയ്തു .ഇന്ന് വൈകീട്ട് ഏഴിന് ആറന്‍മുള ക്ഷേത്രത്തില്‍ രഥയാത്ര സമാപിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  ആരംഭിച്ച ഘോഷയാത്രകള്‍ ഞായറാഴ്ച്ച രാവിലെ 8 ന് ആറന്‍മുളയില്‍ എത്തിച്ചേരും. മഹാസംഗമത്തില്‍ ഉയര്‍ത്തുന്നതിനുള്ള കൊടിമരം എരുമേലിയില്‍ നിന്നും എത്തിക്കും ധര്‍മ്മപതാക തൊട്ടുപുഴ അറക്കുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുമാണ് കൊണ്ടുവരിക. രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന അയ്യപ്പ മഹാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .ആറിന്  രാവിലെ 10.15ന് തന്തി കണ്ഠര് രാജീവര് ഭദ്രദീപം തെളിക്കും .തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സംഗമം ഉല്‍ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day