|    Dec 3 Sat, 2016 7:54 am
FLASH NEWS

അയ്യപ്പ ഭക്തന്‍മാരെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Published : 28th November 2016 | Posted By: SMR

ശബരിമല: അയ്യപ്പ ഭക്തന്‍മാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിയെ സന്നിധാനം പോലിസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കിനാട സ്വദേശി അച്ചിരാജു (62) ആണ് അറസ്റ്റിലായത്. മാളികപ്പുറത്തിനു സമീപം ബാനര്‍കെട്ടി ഭക്തരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അച്ചിരാജു.
അന്നദാനം, പൂജ, മറ്റു വഴിപാടുകള്‍ എന്നിവ നടത്തിക്കൊടുക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് സന്നിധാനം പോലിസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day