|    Oct 26 Wed, 2016 4:07 am
FLASH NEWS

അയ്യപ്പന്റെ വിശാലബന്ധങ്ങള്‍

Published : 11th March 2016 | Posted By: swapna en

ayyappan5


 

haneef2
എറണാകുളം ‘കവിത’ തിയേറ്റര്‍…. അന്നത്തെ പ്രദര്‍ശനം ബാലചന്ദ്രമേനോന്റെ ‘ആരാന്റെ മുല്ല കൊച്ചു മുല്ല…..
എറണാകുളം നോര്‍ത്ത് പാലത്തിനടുത്തുള്ള ഉഡുപ്പി ബ്രാഹ്മിന്‍സ് ലോഡ്ജിലാണ് ഞാനന്ന് താമസം. സിനിമകാണുക എന്ന സദുദ്ദേശ്യത്തോടെ ഞാന്‍ മുറി പൂട്ടി ഇറങ്ങവേ….. ഒരു ചൂളം വിളി….. അയ്യപ്പനാണ്….
‘കവീ; ഞാനൊരു സിനിമയ്ക്കാ….
ടിക്കറ്റ് ഓസില്‍ കിട്ടി.. വര്‌ന്നോ….

Director-Harikumar.
‘3ക തന്നാല്‍ വരാമെന്ന് കവി. അന്ന് ഒരു മിനി ചാരായത്തിന് 3 രൂപ ആണ്. അഞ്ചു രൂപ ഞാന്‍ നല്‍കി. നോര്‍ത്ത് ബ്രിഡ്ജിന്നടിയിലെ സബ് ഷാപ്പില്‍ നിന്ന് കവി മിനി അടിച്ചു. ഒരു താറാമുട്ട പുഴുങ്ങിയതും. നോര്‍ത്തിലെ ‘മേഘ’ ടൂറിസ്റ്റ് ഹോം പാര്‍ട്ണര്‍ ഗുരുവായൂര്‍ സ്വദേശി ആര്‍ കെ അസീസിനു വേണ്ടി ഞാനന്ന് ‘ശ്രുതി’ നാടക സംഘത്തിന്റെ നാടകകൃത്തും സംവിധായകനും സര്‍വ്വോപരി ഉടമയുമായി റോയല്‍ ജീവിതം…. ആര്‍ കെ അസീസ് എനിയ്‌ക്കൊരു ബാല്‍ക്കണി ഒന്നാം നമ്പര്‍ ടിക്കറ്റ് നേരത്തെ ഏല്‍പ്പിച്ചിരുന്നു. അയ്യപ്പനുള്ള ടിക്കറ്റ് കൗണ്ടറില്‍ നിന്ന് എടുക്കാം.. ബസ് കയറി ഞങ്ങള്‍ ‘കവിത’യ്ക്കടുത്തിറങ്ങി. ഫോര്‍ട്ട് കൊച്ചിയിലെ ചില നക്‌സല്‍ സുഹൃത്തുക്കളാണ് അയ്യപ്പന്റെ എറണാകുളം ആതിഥേയര്‍….
ഞങ്ങള്‍ ബാല്‍ക്കണിയ്ക്കടുത്തെത്തുമ്പോള്‍ സംവിധായകന്‍ ഹരികുമാര്‍… ഇത്തവണ ചലച്ചിത്ര അവാര്‍ഡ് വീതം വച്ചപ്പോള്‍ ‘കഥ’യ്ക്കുള്ള അവാര്‍ഡ് മേടിച്ച് ‘നാണം’ കെട്ട ഹരികുമാര്‍ ആണ് കഥാപാത്രം. ഞാനും ഹരികുമാറും അത്രയ്ക്കടുപ്പമില്ല. എങ്കിലും പരിചയം പുതുക്കി. ഹരി അയ്യപ്പനോട് മൊഴിഞ്ഞു.
‘ടിക്കറ്റ് ഫുള്ള്. കരിഞ്ചന്തയില്‍ കിട്ടും. സംഘടിപ്പിക്കാനെന്തു വഴി..? അയ്യപ്പനടക്കം രണ്ട് ടിക്കറ്റ് വേണം. ഒരു ടിക്കറ്റിന്റെ കാശ് ഹരികുമാര്‍ നല്‍കി.
‘ഉടനെ വരാം.
ആ കാശുമായി അയ്യപ്പന്‍ ജോസ് ജങ്ഷനിലെ ചാരായക്കട ലക്ഷ്യമാക്കി നീങ്ങിയതായി ഓര്‍മ.. സിനിമ തുടങ്ങാന്‍ സമയമായി. ഹരികുമാറിന് തിടുക്കമായി. കൊച്ചിന്‍ ഹനീഫ ഒരു സംഘത്തോടൊപ്പം വന്നു. എന്നെയും ഹരിയേയും സലാം ചെയ്ത്’ കേറുന്നില്ലേ…’ എന്നു ചോദിച്ച് കയറിപ്പോയി…
രണ്ടു മിനിറ്റ്
ഒരപരിചിതന്‍ ഞങ്ങള്‍ക്കരികിലേക്കു വന്നു.
‘ഹരികുമാര്‍ സാറല്ലേ…?

ഹരി സമ്മതിച്ചു. രണ്ട് ബാല്‍ക്കണി ടിക്കറ്റ് അയാള്‍ ഹരിയെ ഏല്‍പിച്ചു.
‘അയ്യപ്പന്‍ ഉടനെ വരുമെന്നും ടിക്കറ്റ് മാനേജര്‍ തന്നതാണെന്നും പറഞ്ഞു.
ഞങ്ങള്‍ കയറി. സിനിമ കഴിയും വരെ അയ്യപ്പന്‍ വന്നില്ല. ഒരു ടിക്കറ്റ് വെറുതെ നഷ്ടമായി. സിനിമ കഴിഞ്ഞ് ഞാനും ഹരികുമാറും പിരിഞ്ഞു. ഭക്ഷണം കഴിച്ച് പിരിയാമെന്ന് പറഞ്ഞെങ്കിലും ഹരി നിന്നില്ല. ഞാന്‍ റൂമിലെത്തുമ്പോള്‍ ലോക്കില്‍ തിരുകി ചെറു കടലാസ് ഉണ്ട്.
മാനേജര്‍ ടിക്കറ്റ് തരും. എന്ന് പറഞ്ഞു. നിനക്കെന്നെ വേണമെങ്കില്‍ തോപ്പുംപടി ഷാപ്പില്‍ വാ…
ഇവിടെ പരദൂഷണക്കാരായ കായല്‍ ഞണ്ടുകളെ റോസ്റ്റു ചെയ്തുതരുന്ന മേരി ഏടത്തി ഉണ്ട്. നിര്‍ബന്ധമാണെങ്കില്‍ മീന്‍ തല കുടമ്പുളി ഇട്ടുവച്ച കൊച്ചി സ്‌പെഷലുമുണ്ട്.
ഞാന്‍ പോയില്ല.
മാസങ്ങള്‍ കഴിഞ്ഞാണ് പിന്നെ അയ്യപ്പനെ കാണുന്നത്. ചങ്ങനാശ്ശേരിയില്‍ വെച്ച്…poet1
‘അന്ന് നീ എവിടെപ്പോയി
അയ്യപ്പാ..
‘എന്ന്..
അയ്യപ്പന് ഒന്നും ഓര്‍മ്മയില്ല.
രോഗബാധിതനായി മരണത്തിന് ഒരു 6 മാസം മുമ്പ് ഒഡേസ സത്യന്‍ സമക്ഷം അയ്യപ്പനോട് ഞാന്‍ ഈ സിനിമ ചരിത്രം പറഞ്ഞു. അയ്യപ്പന്‍ ചിരിച്ചു.
‘ബാലചന്ദ്രനെ എനിക്ക് വേണ്ടാര്ന്നൂ… അതുകൊണ്ട് ഞാന്‍ തോപ്പുംപടി ഷാപ്പില്‍ നേരം വെളുപ്പിച്ചു.
ഞാനും ഒഡേസയും ചിരിച്ചു

ഭാഗം നാല്

ഭാഗം മൂന്ന്

ഭാഗം രണ്ട്

ഭാഗം ഒന്ന്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 325 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day